തിരുവനന്തപുരം : ലൈഫ് മിഷൻ കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന എം ശിവശങ്കരന് മെഡിക്കൽ പരിശോധന. പുതുച്ചേരിയിലെ ആശുപത്രിയിൽ പരിശോധന നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ജാമ്യം നീട്ടി നൽകണമെങ്കിൽ മെഡിക്കൽ പരിശോധന ആവശ്യമാണെന്ന് ഇഡി വാദിക്കുകയായിരുന്നു. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ആരോഗ്യപരമായ കാരണങ്ങളാൽ ചൂണ്ടിക്കാണിച്ച് എം ശിവശങ്കരൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇടക്കാല ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇടക്കാല ജാമ്യം ഡിസംബർ 5 വരെ നീട്ടി നൽകുകയും ചെയ്തിരുന്നു.
എം ശിവശങ്കറിന് മെഡിക്കൽ പരിശോധന ; പുതുച്ചേരിയിലെ ആശുപത്രിയിൽ നടത്തണമെന്ന് നിർദേശിച്ച് സുപ്രീം കോടതി
RECENT NEWS
Advertisment