കാസര്‍കോട് : ലാബ് ടെക്‌നീഷ്യന്‍ മേഖലയിലേക്ക് കടന്നുവരാന്‍ വന്‍കിട ലോബികള്‍ക്ക് സര്‍ക്കാര്‍ സഹായം ഒരുക്കുന്നത് ചെറുകിട ലാബുകള്‍ക്ക് ഭീഷണിയാകുന്നു. ഭാവിയില്‍ ചെറുകിട ലാബുകളുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നതിനാല്‍ ലാബ് ടെക്‌നീഷ്യന്‍ മേഖലയില്‍ പണിയെടുക്കുന്നവരുടെ ഭാവിയാണ് ഇരുളടയുക.
നിയമസഭയില്‍ അവതരിപ്പിച്ച ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിന്റെ ഭാഗമായി മിനിമം സ്റ്റാന്‍ഡേര്‍ഡ് കമ്മിറ്റി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ കേരളത്തിലെ ഭൂരിപക്ഷം ചെറുകിട ലാബുകള്‍ക്കും താഴ് വീഴുമെന്നാണ് പറയുന്നത്. ചര്‍ച്ചയ്ക്ക് വെച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താന്‍ ആരോഗ്യവകുപ്പ് തയ്യാറായില്ലെങ്കില്‍ ലാബുകളുടെ നടത്തിപ്പ് പ്രയാസകരമാകും.
റിപ്പോര്‍ട്ടില്‍ ലാബുകളെ മൂന്ന് വിഭാഗമായി തരംതിരിച്ചാണ് കാണിച്ചിരിക്കുന്നത്. സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിവ്. പരിശോധനയ്ക്കും കാത്തിരിപ്പിനും പ്രത്യേകം മുറികള്‍, മാലിന്യ സംസ്‌കരണത്തിന് സംവിധാനം എന്നിവ ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കില്ലെന്നാണ് വ്യവസ്ഥ. കെട്ടിടത്തിന് 500,1500, 2000 ചതുരശ്ര അടി വീതമുള്ള വിസ്തീര്‍ണ്ണം വേണമെന്ന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശവും ചെറുകിട ലാബുകളെ പ്രതിസന്ധിയിലാക്കും.
കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പെടെ നിലവിലുള്ള കെട്ടിടങ്ങളിലൊന്നും റിപ്പോര്‍ട്ടില്‍ പറയുന്ന വിസ്തീര്‍ണ്ണമില്ല. ഹൈടെക്ക് പരിശോധന സംവിധാനമെന്ന നിര്‍ദ്ദേശവും അപ്രായോഗികമാണ്. വന്‍കിട കുത്തക മുതലാളിമാര്‍ക്ക് ഈ രംഗത്തേക്ക് കടന്നുവരുന്നതിനുള്ള വഴി തുറക്കാനാണ് പുതിയ നിര്‍ദ്ദേശങ്ങളെന്നാണ് ആരോപണം. നിരക്കുകളുടെ കുറവും റിപ്പോര്‍ട്ടുകളുടെ ഗുണനിലവാരവും വാഗ്ദാനം ചെയ്തുകൊണ്ട് രംഗപ്രവേശം ചെയ്ത വന്‍കിടക്കാര്‍ക്ക് വിവിധ ജില്ലകളില്‍ ലാബുകള്‍ തുറക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിക്കഴിഞ്ഞു.
സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തവരാണ് ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച ഉപസമിതിയിലുള്ളത്. ലാബ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനാ പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടെങ്കിലും ഇവരാരും അറിയാതെയാണ് ബില്ലിന്മേലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ആക്ഷേപം.
കോടികളുടെ ആസ്തിയുള്ള വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഇടപെടലിന് വേണ്ടിയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചെറുകിട ലാബുകള്‍ പൂട്ടിയാല്‍ പാവങ്ങള്‍ക്ക് ഷുഗര്‍ ടെസ്റ്റ് ചെയ്യാന്‍ മൂന്നിരട്ടി തുക നല്‍കേണ്ട അവസ്ഥയുണ്ടാകും. മലയോരങ്ങളില്‍ രോഗികള്‍ക്ക് എളുപ്പത്തില്‍ സേവനം ലഭിക്കുന്നത് ചെറുകിട ലാബുകളില്‍ നിന്നാണ്. ഇതെല്ലം നിലയ്ക്കുന്നതോടെ സാധാരണ ജനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകുമെന്ന് മെഡിക്കല്‍ ലബോറട്ടറീസ് ഓണേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ.രാജേന്ദ്രന്‍ പറഞ്ഞു.