കൊല്ലം : ഒന്നര വയസുകാരന് തുടയില്‍ എടുക്കേണ്ട കുത്തിവെയ്പ് കാല്‍മുട്ടില്‍ എടുത്തു. മുഖത്തല സ്വദേശി മുഹമ്മദ് ഹംദാന്‍ ആണ് ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതക്ക് ഇരയായത്. കൊല്ലം തൃക്കോവില്‍വട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഗുരുതര ചികിത്സാ പിഴവ് ഉണ്ടായത്. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡിഎംഒ എന്നിവര്‍ക്ക് മാതാപിതാക്കള്‍ പരാതി നല്‍കി. കുട്ടി കാല്‍ വലിച്ചതുകൊണ്ടാണ് കുത്തിവെയ്‌പ്പെടുത്ത സ്ഥലം മാറിയതെന്ന് ആശുപത്രി അധികൃതര്‍ ന്യായീകരിച്ചു.
കേരളത്തിലെ ആരോഗ്യവകുപ്പ് നമ്പര്‍ വണ്‍ ; ഒന്നര വയസുകാരന് തുടയില്‍ എടുക്കേണ്ട കുത്തിവെപ്പ് കാല്‍മുട്ടില്‍ എടുത്തു
RECENT NEWS
Advertisment