മധുര : തമിഴ്നാട്ടിലെ മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൃത്യമായ ചികിത്സ ലഭിക്കാതെ കൊവിഡ് ബാധിതനായ ഡോക്ടര്‍ മരിച്ചു. വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് ഡോക്ടര്‍ സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം പുറത്ത് വന്നു. കടുത്ത ശ്വാസതടസം ഉണ്ടായിട്ടും ഐസിയുവിലേക്ക് പോലും മാറ്റിയില്ലെന്ന് ഡോക്ടറുടെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി.
കടുത്ത ശ്വാസതടസം ഉണ്ടെന്ന് പറഞ്ഞിട്ടും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് കൊവിഡ് വാര്‍ഡില്‍ നിന്ന് തിങ്കളാഴ്ച ഡോക്ടര്‍ സുഹൃത്തുക്കള്‍ക്ക് ശബ്ദ സന്ദേശമയച്ചു. രണ്ട് ദിവസത്തിനകം ഡോക്ടര്‍ മരിച്ചു. മധുര രാജാജി സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ഐസിയുവിലേക്ക് മാറ്റാന്‍ പോലും തയ്യാറായില്ലെന്ന് ഡോക്ടറുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.