കോഴിക്കോട്: കോവിഡ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗിക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്ന്. വാണിമേല്‍ സ്വദേശിയായ പ്രവാസിക്കാണ് ഏപ്രിലില്‍ കാലാവധി കഴിഞ്ഞ ഗുളിക കഴിഞ്ഞ മാസം 27-ന് നല്‍കിയത്. രണ്ട് ഗുളിക കഴിച്ചതിന് ശേഷമാണ് കാലാവധി കഴിഞ്ഞ കാര്യം ശ്രദ്ധിച്ചതെന്ന് സര്‍ക്കാര്‍ ക്വാറന്‍റീനില്‍ കഴിയുന്ന യുവാവ് പറഞ്ഞു. മെയ് 14നാണ് കോഴിക്കോട് വാണിമേല്‍ സ്വദേശിയായ 26കാരന്‍ നാട്ടിലെത്തിയത്.
കോവിഡ് രോഗിക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്ന്
RECENT NEWS
Advertisment