കല്ലുപ്പാറ : ഭഗവതിക്ഷേത്രത്തിൽ മീനഭരണി ഉത്സവം തുടങ്ങി. ഞായറാഴ്ച വൈകിട്ട് തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരി കൊടിയേറ്റി. ഇന്ന് വൈകിട്ട് മൈത്രി കലാവേദി ഞാലിയിൽഅമ്മ സംഘം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി. തുടർന്ന് സെമി ക്ലാസിക്കൽ ഭക്തിഗാനമേള കളഭച്ചാർത്ത്. 26ന് വൈകിട്ട് 7.30-ന് പുനർജനി കലാസമിതി, ശ്രീപാർവതി, ശ്രീ പെരുമാൾ കലാസംഘം എന്നിവരുടെ കൈകൊട്ടിക്കളി. 27 വൈകിട്ട് 7.30ന് ആർഎൽവി സനോജും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള എന്നിവ നടക്കും. 28ന് രാവിലെ 8.30 മുതൽ രാജരാജേശ്വരി തിരുവല്ലയുടെ സൗന്ദര്യലഹരി പാരായണം.
വൈകിട്ട് ഏഴുമുതൽ ശ്രീവിനായക, നടക്കൽ തെക്കേടത്ത്, ശിവപാർവതി തുടങ്ങിയ സംഘങ്ങളുടെ തിരുവാതിര. 29ന് രാവിലെ 10 മുതൽ പൂന്താനം നാരായണ സമിതിയുടെ നാരായണീയ പാരായണം. വൈകിട്ട് ഏഴുമുതൽ നാട്യമഞ്ജരി സ്കൂൾ ഓഫ് ഡാൻസ് നന്നൂർ അവതരിപ്പിക്കുന്ന ഡാൻസ്. 30-ന് രാവിലെ 10 മുതൽ രാധേശ്യാം നാരായണീയ സമിതിയുടെ നാരായണീയ പാരായണം. വൈകിട്ട് ഏഴുമുതൽ ശ്രുതിലയ നൃത്തവിദ്യാലയത്തിന്റെ നടനകേളി എന്നിവ നടക്കും. 31-ന് രാവിലെ 8.30-ന് ഉത്സവബലി ദർശനം, 12.30-ന് അന്നദാനം, രാത്രി ഒൻപതിന് കങ്ങഴ സിദ്ധാർഥ നടേശന്റെ സംഗീതനിശ. 11.30-ന് പള്ളിവേട്ട വരവ്. ഏപ്രിൽ ഒന്ന് രാവിലെ എട്ടുമുതൽ പോരിട്ടിക്കാവ് നാരായണീയ സമിതിയുടെ നാരായണീയ പാരായണം, വൈകീട്ട് ആറിന് ആറാട്ടുപുറപ്പാട്. ഏഴുമുതൽ ഹരിരാഗ് നന്ദൻ വാഴപ്പള്ളി അവതരിപ്പിക്കുന്ന സംഗീതസദസ്സ്, രാത്രി പത്തിന് ആറാട്ടുവരവ്, രാഷ്ട്രീയ സ്വയംസേവ സംഘത്തിന്റെ ദീപക്കാഴ്ച എന്നിവ നടക്കും.