കോഴിക്കോട് : കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. തുടര്‍ന്ന് വ്യാപാരികളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍. വ്യാപാരികളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ചര്‍ച്ചയ്ക്ക് തയ്യാറായത്. കോഴിക്കോട് കളക്ടറേറ്റില്‍ വെച്ചാണ് ഇന്ന് വ്യാപാരികളുമായി ചര്‍ച്ച നടക്കുന്നത് . മന്ത്രി എ.കെ ശശീന്ദ്രന്‍, കോഴിക്കോട് ജില്ലാ കളക്ടര്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ; വ്യാപാരികളുമായി സര്‍ക്കാര്‍ കോഴിക്കോട് ചര്‍ച്ച നടത്തുന്നു
RECENT NEWS
Advertisment