മേഘാലയ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പിഎ സാംഗ്മ സ്റ്റേഡിയത്തിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് റാലിക്ക് മേഘാലയ കായിക വകുപ്പ് അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയുടെ മണ്ഡലമായ സൗത്ത് തുറയിലെ പിഎ സാംഗ്മ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കാനിരുന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കാണ് അനുമതി നിഷേധിച്ചത്.
സ്റ്റേഡിയത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇത്രയും വലിയ സമ്മേളനം സംഘടിപ്പിക്കുന്നത് യോഗ്യമല്ലെന്നാണ് സർക്കാരിന്‍റെ വിശദീകരണം. സൈറ്റിൽ സൂക്ഷിച്ചിരിക്കുന്ന നിർമാണ വസ്തുക്കൾ സുരക്ഷാ പ്രശ്‌നങ്ങളാകും. അതിനാൽ അലോത്ഗ്രെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരു ബദൽ വേദി പരിഗണിക്കുകയാണെന്ന് ജില്ലാ ഇലക്ടറൽ ഓഫീസർ സ്വപ്നിൽ ടെംബെ പറഞ്ഞു.
എന്നാൽ ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി)യും തൃണമൂൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് സംസ്ഥാനത്ത് “കാവി പാർട്ടിയുടെ തരംഗം” തടയാൻ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഫെബ്രുവരി 24ന് ഷില്ലോങ്ങിലും തുറയിലും പ്രധാനമന്ത്രി പങ്കെടുക്കേണ്ടതായിരുന്നു.
127 കോടി രൂപ ചെലവിൽ നിർമിച്ച സ്റ്റേഡിയം കഴിഞ്ഞ ഡിസംബർ 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനം ചെയ്ത് രണ്ട് മാസം കഴിഞ്ഞ സ്റ്റേഡിയം പ്രധാനമന്ത്രിയുടെ റാലിക്ക് വേണ്ടി ലഭ്യമല്ലെന്ന് പ്രഖ്യാപിക്കുന്നത് എങ്ങനെയെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഋതുരാജ് സിൻഹ ചോദിച്ചു.
“കോൺറാഡ് സാംഗ്മയ്ക്കും മുകുൾ സാംഗ്മയ്ക്കും ഞങ്ങളെ (ബിജെപി) പേടിയുണ്ടോ? മേഘാലയയിൽ ബിജെപിയുടെ തരംഗം തടയാൻ അവർ ശ്രമിക്കുകയാണ്. നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ റാലി തടയാൻ ശ്രമിക്കാം. എന്നാൽ സംസ്ഥാനത്തെ ജനങ്ങൾ അവരുടെ മനസ്സിൽ (ബിജെപിയെ പിന്തുണയ്ക്കാൻ) തീരുമാനിക്കുമെന്നും ഋതുരാജ് സിൻഹ പറഞ്ഞു. അതേസമയം ഫെബ്രുവരി 24 ന് ഷില്ലോങ്ങിലെ പൈൻതോറംക്ര മണ്ഡലത്തിൽ പ്രധാനമന്ത്രി റോഡ്‌ഷോ നടത്തുമെന്ന് മുതിർന്ന ബിജെപി നേതാവ് എഎൽ ഹെക് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.