Monday, May 12, 2025 8:57 am

മേഘ്‌ന രാജ് പുനര്‍വിവാഹിതയാവുന്നുവെന്ന് പ്രചാരണം ; രൂക്ഷമായി പ്രതികരിച്ച് പ്രഥം

For full experience, Download our mobile application:
Get it on Google Play

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് മേഘ്ന രാജ്. കഴിഞ്ഞ ദിവസങ്ങൾ മേഘ്ന പുനര്‍വിവാഹിതയാവുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണം നടന്നിരുന്നു. കന്നട നടനും ബിഗ് ബോസ് താരവുമായ പ്രഥമും തമ്മിൽ വിവാഹിതരാകുന്നുവെന്ന തരത്തിലായിരുന്നു പ്രചരണം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പുനർവിവാഹവാർത്ത പുറത്തുവന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രഥം.

‘ആദ്യമൊക്കെ ഇത് അവഗണിക്കുകയാണ് ചെയ്തത്. പക്ഷേ ഇപ്പോൾ 2.70 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. പണത്തിനും കാഴ്ചക്കാർക്കും വേണ്ടി ചില ചാനലുകൾ ചെയ്യുന്ന ഇത്തരം പ്രവർത്തികളെ നിയമപരമായി തന്നെ നേരിടാൻ പോകുകയാണ്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്’– എന്നാണ് പ്രഥം വ്യക്തമാക്കിയത്.

2020 ജൂണ്‍ 7നാണ് കന്നട നടനും മേഘ്നയുടെ ഭർത്താവുമായ ചിരഞ്ജീവി സര്‍ജയുടെ അകാല വിയേ​ഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിരഞ്ജീവിയുടെ മരണം. ഇദ്ദേഹം മരിക്കുമ്പോൾ ആറ് മാസം ​ഗർഭിണിയായിരുന്നു മേഘ്ന. പിന്നാലെ 2020 ഒക്ടോബറില്‍ മേഘ്‌നയ്ക്ക് ആണ്‍കുഞ്ഞു ജനിച്ചു. റയാന്‍ രാജ് സര്‍ജ എന്നാണ് കുഞ്ഞിന്റെ പേര്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാ​ക് സൈ​ന്യം പി​ടി​ച്ചു​കൊ​ണ്ടു​പോ​യ ​ബിഎ​സ്എ​ഫ് ജ​വാ​ന്റെ മോചനത്തിനായി ഭാ​ര്യ കേ​ഴു​ന്നു

0
കൊ​ൽ​ക്ക​ത്ത: 18 നാ​ൾ മു​മ്പാ​ണ് പ​ഞ്ചാ​ബി​ലെ പാ​ക് അ​തി​ർ​ത്തി ക​ട​ന്നു​വെ​ന്നാ​രോ​പി​ച്ച് ബിഎ​സ്എ​ഫ്...

എംഡിഎംഎയും കഞ്ചാവുമായി ആലുവയിൽ രണ്ട് പേർ പിടിയിൽ

0
ആലുവ: 60 ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി രണ്ട് പേർ...

ഓപ്പറേഷൻ സിന്ദൂറിനെതിരെ പോസ്റ്റ് ; അറസ്റ്റിലായ റിജാസിൻ്റെ വീട്ടിൽ നിന്നും പെൻഡ്രൈവുകളും ഫോണുകളും...

0
കൊച്ചി : ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച പോസ്റ്റിനെ തുടർന്ന് അറസ്റ്റിലായ സ്വതന്ത്ര...

എംസി റോഡിൽ പന്തളം ജംഗ്ഷനിൽ ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

0
പത്തനംതിട്ട : എംസി റോഡിൽ പന്തളം ജംഗ്ഷനിൽ ടൂറിസ്റ്റ് ബസും സ്വകാര്യ...