ആന്റിഗ്വ : കോടികളുടെ തട്ടിപ്പ് നടത്തി ആന്റിഗ്വയില്‍നിന്ന് മുങ്ങി അയല്‍രാജ്യമായ ഡൊമിനിക്കയിലെത്തി അറസ്റ്റിലായ ഇന്ത്യന്‍ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്ക് ഡൊമനിക്ക ജയിലില്‍ ക്രൂര മര്‍ദ്ദനം. ഡൊമിനിക്കയിലെ ജയിലില്‍നിന്നുള്ള ദൃശ്യങ്ങളാണ് ആന്റിഗ്വാ ന്യൂസ്‌റൂം എന്ന മാധ്യമം പുറത്തുവിട്ടത്.
കണ്ണടിച്ചു കലക്കിയത് കൂടാതെ കൈകളിലും അടിച്ച് പരുക്കേല്‍പ്പിച്ചിട്ടുണ്ട്. ചോക്‌സിക്കായി ഡൊമിനിക്കയിലെ കോടതിയില്‍ അഭിഭാഷകര്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. ഇതില്‍ വിധി വരുന്നതുവരെ ചോക്‌സിനെ രാജ്യത്തിന് പുറത്തേക്ക് വിടുന്നത് ഡൊമിനിക്കന്‍ സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13,500 കോടി വായ്പതട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് മെഹുല്‍ ചോക്‌സി. 2018ലാണ് ഇന്ത്യയില്‍ നിന്ന് കടന്ന് കരീബിയന്‍ രാജ്യമായ ആന്റിഗ്വയിലെത്തി പൗരത്വം നേടിയത്.