Friday, July 4, 2025 12:33 pm

സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആർത്തവ ശുചിത്വ നയം അം​ഗീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി : സ്കൂളിൽ പെൺകുട്ടികൾക്കുള്ള ആർത്തവ ശുചിത്വ നയം കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സ്‌കൂൾ കുട്ടികളുടെ ആർത്തവ ശുചിത്വം സംബന്ധിച്ച നയം രൂപീകരിച്ചതായും നവംബർ 2-ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 2023 ഏപ്രിൽ 10ലെ സുപ്രീം കോടതി ഉത്തരവും കേന്ദ്രം പരാമർശിച്ചു. 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാനും സർക്കാർ, സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകയുമായ ജയ താക്കൂർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കേന്ദ്രത്തിന്റെ മറുപടി.

ആർത്തവകാലത്തെ അവബോധത്തിൻ്റെ തടസ്സങ്ങളെ മറികടക്കാൻ ഗവൺമെൻ്റ് സ്കൂൾ സംവിധാനത്തിനുള്ളിൽ ആർത്തവ ശുചിത്വത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുകയാണ് നയത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ആർത്തവ ശുചിത്വത്തിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനും നയത്തിൽ ലക്ഷ്യമിടുന്നു. ദോഷകരമായ സാമൂഹ്യധാരണകൾ ഇല്ലാതാക്കാനും സുരക്ഷിതമായ ആർത്തവ ശുചിത്വ രീതികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നതായും കേന്ദ്രം പറഞ്ഞു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി പരി​ഗണിച്ചത്. സർക്കാർ, സംസ്ഥാന-എയ്ഡഡ്, സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെ രാജ്യത്തെ 97.5 ശതമാനം സ്‌കൂളുകളിലും വിദ്യാർഥികൾക്കായി പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ദില്ലി, ഗോവ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 100 ശതമാനം ലക്ഷ്യങ്ങൾ കൈവരിച്ചായും മുൻ കോടതി ഉത്തരവുകൾ പാലിക്കുന്നതായും കേന്ദ്രം അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ടു ; കോയിപ്രം പഞ്ചായത്തിലെ പല റോഡുകളും തകര്‍ന്നു തന്നെ

0
പുല്ലാട് : ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ട കോയിപ്രം പഞ്ചായത്ത്...

നിപ ; കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ...

0
തിരുവനന്തപുരം : രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട്...

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം. കോഴിക്കോട്,...

ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു പ്രാധാന്യവും നൽകുന്നില്ല ; കെപിസിസി സെക്രട്ടറി...

0
റാന്നി : ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു...