തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിക്കുമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം. സംസ്ഥാന ദുരന്തനിവാരണ ഉത്തരവാദിത്വ ഫണ്ടില്‍ നിന്നും നാല് ലക്ഷം രൂപ ധനസഹായം നല്‍കുന്നുണ്ടെന്ന സന്ദേശമായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.
കോവിഡ്19 ബാധിച്ച് മരിച്ചവര്‍ക്ക് സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍ നിന്നും 4 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശവും അപേക്ഷഫോമും വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്‌ട് ചെക്ക് വിഭാഗം വ്യകത്മാക്കിയിട്ടുണ്ടെന്ന് കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.