2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ മത്സരത്തില്‍ ഹാട്രിക് നേടിയതോടെ രാജ്യാന്തര ഫുട്ബോളിലെ ഹാട്രിക് നേട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പമെത്തി ലയണല്‍ മെസ്സി. ഇരുവരും 10 തവണയാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഹാട്രിക് നേടിയത്. രാജ്യാന്തര മത്സരങ്ങളില്‍ 10 ഹാട്രിക് നേടിയ രണ്ട് താരങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും മാത്രമാണ്. ബൊളീവിയയ്ക്കെതിരായ മത്സരത്തിൽ 19-ാം മിനിറ്റിൽ ലയണൽ മെസ്സിയിലൂടെ അർജന്റീന ആദ്യ ഗോൾ നേടി. ബൊളീവിയയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത മെസ്സി തകർപ്പൻ ഫിനിഷിങ്ങിലൂടെ പന്ത് വലയിലാക്കി. 43-ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ ലൗത്താരോ മാർട്ടിനെസ് രണ്ടാം ഗോൾ നേടി. പിന്നാലെ ഹൂലിയൻ ആൽവരസിന്റെ ഗോളും പിറന്നു. ഇതിനും മെസ്സിയായിരുന്നു അസിസ്റ്റ് നൽകിയത്. ആദ്യ പകുതി പിന്നിട്ടപ്പോൾ തന്നെ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിലായിരുന്നു. രണ്ടാം പകുതിയിലും അർജന്റീന ആദിപത്യം തുടർന്നു. 70-ാം മിനിറ്റിൽ തിയാഗോ അൽമാഡ അർജന്റീനയ്ക്കായി നാലാം ഗോൾ നേടി. പിന്നാലെ 84, 86 മിനിറ്റുകളിലായിരുന്നു മെസ്സി തന്റെ ഹാട്രിക് പൂർത്തിയാക്കിയത്. മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. ഇതോടെ കരിയറിൽ ആകെ 846 ഗോളുകളാണ് മെസ്സി നേടിയിരിക്കുന്നത്. അർജന്റീനയ്ക്കായി 112 ഗോളുകളും 57 അസിസ്റ്റുകളും മെസ്സി സ്വന്തമാക്കി കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1