റാന്നി : ആധുനിക സാങ്കേതിക വിദ്യകൾക്കൊപ്പം സഞ്ചരിക്കുന്ന യുവജനങ്ങൾ മൂല്യങ്ങളെ മുറുകെപ്പിടിക്കണമെന്ന് ഡോ.എൻ. ജയരാജ് പറഞ്ഞു. മദ്ധ്യകേരള മഹായിടവക കുമ്പളാംപൊയ്ക വൈദിക ജില്ലാ യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ സൗരഭ്യങ്ങളും സൗന്ദര്യവും കണ്ടെത്താനും അതു തിരിച്ചറിയുവാൻ കഴിയാതെ പോകുന്നതുമാണ് ഇന്നത്തെ യുവജനങ്ങളുടെ ഏറ്റവും വലിയ പോരായ്മ. ഉള്ളിലെ നന്മയെ കണ്ടെത്തി അപരനെ ചേർത്ത് പിടിക്കാനുള്ള ദർശനം യുവ തലമുറയ്ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ റവ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു.
മഹായിടവക യുവജനപ്രസ്ഥാനം മുൻ ജനറൽ സെക്രട്ടറി റവ.സാംജി കെ. സാം വിഷയാവതരണം നടത്തി. അന്താരാഷ്ട്ര പരിശീലകൻ ബിനു.കെ.സാം മുഖ്യ പ്രഭാഷണം നിർവഹിച്ചു. മഹായിടവക യുവജനപ്രസ്ഥാനം വൈസ്.പ്രസിഡന്റ് മുന്നു.വൈ.തോമസ്, റവ.അജിൻ മാത്യു, ആൽബിൻ ജോൺ സാമുവൽ, ആൽഫിൻ.എം. റെജി, ശ്രേയ എൽമാ ജേക്കബ്, പീറ്റർ.വി.ജോസഫ്, രൂബൻ റോയ്, ഡാർലി കുര്യൻ, ലിജി മെറിൻ സാം, റിഷ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. കരിക്കാട്ടൂർ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച മുളയിൽ തീർത്ത മെറ്റ ചായ വാല സ്റ്റാൾ ഏറെ ശ്രദ്ധേയമായി. മെറ്റ റോബോട്ടും,ഇൻസ്റ്റാഗ്രാം ഫോട്ടോ ഫ്രെയിമും, ഫുട്ബോൾ ടൂർണ്ണമെന്റും സമ്മേളനത്തിലെ ആകർഷണങ്ങളായിരുന്നു.