വിവിധല ഹോളിവുഡ് താരങ്ങളുടെ ശബ്ദമുള്ള പുതിയ ഓഡിയോ ഫീച്ചറുമായി മെറ്റ എഐ. ഇതിനായി ജൂഡി ഡെഞ്ച്, ക്രിസ്റ്റെന്‍ ബെല്‍, ജോണ്‍ സിന, ഓക്വാഫിന, കീഗന്‍ മൈക്കല്‍ കീ തുടങ്ങിയവരുമായി കമ്പനി ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. താരങ്ങളില്‍ ആരുടേയെങ്കിലും ശബ്ദം ഓപ്പണ്‍ എഐയ്ക്ക് വേണ്ടി തിരഞ്ഞെടുക്കാം. ചാറ്റ് ജിപിടിയുടെ വോയ്‌സ് മോഡിന് സമാനമായിരിക്കും ഈ ഫീച്ചര്‍. ബുധനാഴ്ച ആരംഭിക്കുന്ന മെറ്റയുടെ കണക്ട് കോണ്‍ഫറന്‍സില്‍ പുതിയ ഓഡിയോ ഫീച്ചറുകള്‍ അവതരിപ്പിക്കും. പുതിയ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകളും ഭാവിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ഹാര്‍ഡ് വെയര്‍ ഉപകരണങ്ങള്‍ സംബന്ധിച്ച പദ്ധതികളും കമ്പനി കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുന്നതായിരിക്കും.താരങ്ങളുടെ ശബ്ദം എഐയ്ക്ക് നല്‍കുന്നത് അതിന്റെ ഉപയോഗം വര്‍ധിപ്പിക്കുമെന്നാണ് കമ്പനി കണക്കാക്കുന്നത്. തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമായിരിക്കും ഓഡിയോ ഫീച്ചറിൽ ഉണ്ടാവുക. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവ ഉള്‍പ്പെടുന്ന മെറ്റയുടെ ആപ്പുകളില്‍ ഉടനീളം യുഎസിലും മറ്റ് ഇംഗ്ലീഷ് സംസാരിക്കുന്ന വിപണികളിലും സെലിബ്രിറ്റി വോയ്സുകള്‍ ഈ ആഴ്ച എത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1