Saturday, May 3, 2025 5:35 pm

എഐ ഫീച്ചറുള്ള മെറ്റയുടെ സ്മാർട്ട് ​ഗ്ലാസ് ; ഇത് തരംഗമാകും

For full experience, Download our mobile application:
Get it on Google Play

നിർമ്മാണത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ വാർത്തകളിൽ ഇടം പിടിച്ച സ്മാർട്ട് ​ഗാഡ്ജറ്റ് ആയിരുന്നു മെറ്റയുടെ സ്മാർട്ട് ​ഗ്ലാസ്. പ്രമുഖ സൺ​ഗ്ലാസ് ബ്രാൻഡായ റെയ്ബാനും ആയി ചേർന്നാണ് മെറ്റ തങ്ങളുടെ സ്മാർട്ട് ​ഗ്ലാസ് നിർമ്മിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) പിന്തുണയോടെയാണ് മെറ്റ ഈ ​ഗ്ലാസ് തയ്യാറാക്കിയിരിക്കുന്നത്. ധാരാളം നൂതന സാങ്കേതികവിദ്യകൾ വാ​ഗ്ദാനം ചെയ്യുന്ന ഫീച്ചറുകളും ഈ സ്മാർട്ട് ​ഗ്ലാസിൽ ഉണ്ട്. നിലവിൽ ഈ സ്മാർട്ട് ​ഗ്ലാസിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. അധികം വൈകാതെ തന്നെ ഈ ​ഗ്ലാസുകൾ വിപണിയിൽ ലഭ്യമാകും. ഇതിൻ‌റെ ഭാ​ഗമായി പല പരീക്ഷണങ്ങളും മെറ്റ നടത്തുന്നുണ്ട്. ക്യാമറയും മൈക്രോഫോണും അടക്കമുള്ള നിരവധി സൗകര്യങ്ങൾ ഈ ​ഗ്ലാസിൽ ഉണ്ടായിരിക്കും. ഈ ​ഗ്ലാസ് വെച്ചതിന് ശേഷമുള്ള കാഴ്ചകളും കേൾവികളും വിശദീകരിക്കാൻ ഇതിലെ എഐ ഫീച്ചറുകൾ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും. ചില ഹോളിവുഡ് ചിത്രങ്ങളിൽ കാണിക്കുന്ന സ്മാർട്ട് ​ഗ്ലാസുകൾക്ക് സമാനമായിരിക്കും മെറ്റയുടെ പുതിയ ​ഗ്ലാസ്. ഉദാഹരണത്തിന് നിങ്ങൾ ഈ ​ഗ്ലാസ് ഉപയോ​ഗിച്ച് ഒരു വസ്തുവിലേക്ക് തന്നെ നോക്കുന്നു എന്ന് വിചാരിക്കുക. ഈ വസ്തുവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എഐ ഉപയോക്താക്കൾക്ക് നൽകുന്നതായിരിക്കും.

മാത്രമല്ല വിവധ സ്ഥലങ്ങളിലെ ലാന്റ് മാർക്കുകൾ തിരിച്ചറിയാനും ഈ സ്മാർട്ട് ​ഗ്ലാസ് ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും. നിങ്ങൾക്ക് ഒരു സ്ഥലത്ത് പോകേണ്ട ആവിശ്യം ഉണ്ടെങ്കിൽ ഇവിടത്തെ പ്രധാന ലാന്റ് മാർക്കിനെക്കുറിച്ചുള്ള വിവരങ്ങൾ ഈ ​ഗ്ലാസ് തന്നെ നിങ്ങൾക്ക് നൽകുന്നതായിരിക്കും. ഇത്തരത്തിലാണ് ഈ ​ഗ്ലാസ് മെറ്റ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ സഹായത്താൽ കൃത്യമായി ഉദ്ദേശിക്കുന്ന സ്ഥലത്ത് തന്നെ എത്തിച്ചേരാൻ സാധിക്കുന്നതായിരിക്കും. ​ഗൂ​ഗിൾ മാപ്പിലും ഇതിനായുള്ള സൗകര്യം ഉണ്ട്. എന്നാൽ ​ഗൂ​ഗിൾ മാപ്പ് ഉപയോ​ഗിക്കുമ്പോൾ എപ്പോഴും ഫോൺ നോക്കിവേണം യാത്ര ചെയ്യാൻ. എന്നാൽ ഈ സ്മാർട്ട് ​ഗ്ലാസ് ഉപയോ​ഗിക്കുമ്പോൾ സാധാരണ നമ്മൾ കാണുന്നത് പോലെ തന്നെയുള്ള കാഴ്ചയിലൂടെ ലാന്റ് മാർക്കും മറ്റ് വിവരങ്ങളും വിശദമായി അറിയാൻ സാധിക്കും. ഉപയോക്താക്കളുടെ കൈകൾ ഫ്രീ ആയിതന്നെ ഇരിക്കുന്നതായിരിക്കും. ഈ ​ഗ്ലാസ് ധരിക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടായാൽ വോയിസ് അസിസ്റ്റന്റിന്റെ സഹായത്താൽ ഈ സംശയങ്ങളെല്ലാം മാറ്റിയെടുക്കാനും സാധിക്കുന്നതാണ്.

ടെക്നോളജി രം​ഗത്ത് വലിയ വിപ്ലവം ഉണ്ടാക്കാൻ മെറ്റയുടെ ഈ സ്മാർട്ട് ​ഗ്ലാസിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഈ ​ഗ്ലാസിന്റെ എഐ ഫീച്ചറുകളുടെ സവിശേഷതകൾ വേണ്ട രീതീയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് അറിയാനായി ചിലരിൽ പരീക്ഷണം നടത്തി കഴിഞ്ഞു. മികച്ച റിസൽട്ടാണ് ഈ പരീക്ഷണങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. എന്നിരുന്നാലും കൂടുതൽ പരീക്ഷണങ്ങൾ നടത്തിയതിന് ശേഷം മാത്രമേ മെറ്റ ഈ ഉത്പന്നം വിപണിയിൽ എത്തിക്കു എന്നാണ് അറിയാൻ സാധിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭക്ഷ്യസുരക്ഷാ വകുപ്പ് അഞ്ചുതെങ്ങ് മത്സ്യവ്യാപാര കേന്ദ്രത്തിൽ നിന്ന് 385 കിലോ പഴകിയ മത്സ്യം പിടികൂടി

0
തിരുവനന്തപുരം: അഞ്ചുതെങ്ങ് മത്സ്യ വ്യാപാര കേന്ദ്രത്തിൽ നിന്ന് 385 കിലോ പഴകിയ...

മൊബൈൽ വെറ്റിനറി യൂണിറ്റ് സ്വന്തമാക്കി റാന്നി വെറ്റിനറി പോളി ക്ലിനിക്

0
റാന്നി: മൊബൈൽ വെറ്റിനറി യൂണിറ്റ് സ്വന്തമാക്കി റാന്നി വെറ്റിനറി പോളി ക്ലിനിക്....

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

0
കൊച്ചി: ഫെഫ്ക റൈറ്റേഴ്സ് യൂണിയന് പുതിയ ഭാരവാഹികൾ. പ്രസിഡന്‍റ് സ്ഥാനത്ത് ബാലചന്ദ്രൻ...

തിരുവല്ല റവന്യൂ ടവറിലെ ലിഫ്റ്റ് ഏപ്രിൽ 26 ന് ജനിച്ചു മെയ് രണ്ടിന് മരിച്ചു

0
തിരുവല്ല: റവന്യൂ ടവറിലെ ലിഫ്റ്റ് ഏപ്രിൽ 26 ന് ജനിച്ചു മെയ്...