കൊച്ചി : പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും യാത്ര സൗജന്യം. രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെയും ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ മൂന്നര വരെയുമാണ് സൗജന്യമായി യാത്ര ചെയ്യാവുന്നത്. ഇതിനായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തിരിച്ചറിയല്‍ കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണം. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ യാത്ര ചെയ്യാവുന്നത്.
കൊച്ചി മെട്രോയില്‍ വിവാഹ ഫോട്ടോഷൂട്ടിനും അനുമതി നല്‍കിയിരുന്നു. ഇതിനായി ട്രെയിനില്‍ ഒരു കോച്ച് രണ്ട് മണിക്കൂര്‍ സമയം ബുക്ക് ചെയ്യുന്നതിനായി 5000രൂപയാണ് നല്‍കേണ്ടത്. ഇതിന് പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം. മൂന്ന് കോച്ചിന് രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് 12,000രൂപയാണ്. ഇതിന് 25,000രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കേണ്ടത്. ഓടുന്ന ട്രെയിനില്‍ രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് ഒരു കോച്ച് ബുക്ക് ചെയ്യാന്‍ 8000രൂപ നല്‍കണം. 25,000രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. മൂന്ന് കോച്ചുകള്‍ക്ക് 17,000രൂപ നല്‍കണം. 25,000രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടത്.