Wednesday, May 7, 2025 6:39 am

പേട്ട മുതൽ എസ് എൻ ജംഗ്ഷൻ വരെയുള്ള മെട്രോ പരീക്ഷണയോട്ടം വിജയം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പേട്ട മുതൽ എസ് എൻ ജംഗ്ഷൻ വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയുടെ പരീക്ഷണയോട്ടം വിജയം. 453 കോടിരൂപ ചെലവഴിച്ചാണ് 1.8 കിലോ മീറ്റർ ദൂരത്തേക്ക് കൂടി മെട്രോ സർവീസ് ദീർഘിപ്പിച്ചത്. പുതിയ പാതയിൽ സർവീസ് തുടങ്ങുമ്പോൾ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24 ആയി ഉയരും. രണ്ട് വർഷവും മൂന്ന് മാസവുമെടുത്താണ് രാജനഗരിയിലേക്കുള്ള പുതിയ പാതയുടെ നിർമ്മാണം കെ.എംആർഎൽ പൂർത്തിയാക്കിയത്.

പാത കമ്മീഷൻ ചെയ്യുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടമാണ് തുടങ്ങിയത്. പേട്ട, മുതൽ വടക്കേക്കോട്ടവരെയും വടക്കേകോട്ടയിൽ നിന്ന് എസ്.എൻ ജംഗ്ഷൻവരെയും 1.8 കിലോമീറ്റർ നീളുന്നതാണ് പാത. കൊച്ചി മെട്രോയിലെ വൈഗ ട്രെയിൻ ഉപയോഗിച്ചാണ് പരീക്ഷണയാത്ര നടത്തിയത്. പേട്ടയിൽ നിന്ന് ടെയിൻ ട്രാക്കിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഫിസിക്കൽ പരിശോധന നടത്തി. തുടർന്നാണ് രണ്ട് ട്രാക്കുകളിലൂടെയും മണിക്കൂറിൽ 5 കിലോമീറ്റർ വേഗതയിൽ മെട്രോ ട്രെയിൻ ഓടിച്ചത്. ഇന്ന് രാത്രിയും സമാനമായ പരീക്ഷണയോട്ടം നടത്തും.

പുതിയ രണ്ട് സ്റ്റേഷനുകളിലും പത്ത് ശതമാനത്തിലേറെ ജോലി ഇനി പൂർത്തിയാകാനുണ്ട്. ഇത് കഴിയുന്നതോടെ പുതിയ പാത ഗതാഗതത്തിന് തുറക്കും. നിലവിൽ 25.16 കിലോമീറ്ററിൽ 22 സ്റ്റേഷനുകളാണ് കൊച്ചി മെട്രോയ്ക്കുള്ളത്. പുതിയപാത വരുമ്പോൾ സ്റ്റേഷനുകൾ 24 ആകും. ഇനി എസ്.എൻ ജംഗഷനിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് കൂടി പാത നീട്ടും. ഇതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരസേനയുടെ വാർത്താസമ്മേളനം രാവിലെ 10ന്

0
ന്യൂഡൽഹി: പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച്...

ഐപിഎൽ ; ആവേശം നീണ്ട മത്സരത്തിൽ മൂന്നുവിക്കറ്റിന് മുംബൈയെ തോൽപ്പിച്ച് ഗുജറാത്ത്

0
മുംബൈ: കോരിച്ചൊരിയുന്ന മഴയിലും ആവേശം അണയാതെ മുംബൈ ഇന്ത്യൻസ്-ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം....

ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ

0
ദില്ലി : ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണത്തിൽ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ....

തിരിച്ചടിക്ക് പിന്നാലെ അതീവ ജാഗ്രതയിൽ രാജ്യം ; വിമാനത്താവളങ്ങൾ അടച്ചു

0
ദില്ലി : പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത് നടത്തിയ തിരിച്ചടിക്ക് പിന്നാലെ...