ന്യുഡല്‍ഹി : മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാനും ഓര്‍ത്തഡോക്‌സ് സഭാ മുന്‍ ട്രസ്റ്റിയുമായ എം.ജി.ജോര്‍ജ് മുത്തൂറ്റ് (70)അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. ന്യൂഡൽഹിയിലെ സെന്റ് ജോർജ്ജ് ഹൈസ്കൂൾ ഡയറക്ടർ സാറ ജോർജ്ജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ്ജ് എം. ജോർജ്ജ് , മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടർ അലക്സാണ്ടർ ജോർജ്ജ് , പരേതനായ പോൾ മുത്തൂറ്റ് ജോർജ് എന്നിവരാണ് മക്കൾ.
മുത്തൂറ്റ് ഗ്രൂപ്പിനു കീഴിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് രാജ്യത്തെ ഏറ്റവും വലിയ സ്വർണ വായ്പാ കമ്പനിയാണ്. പത്തനംതിട്ട കോഴഞ്ചേരിയിൽ മുത്തൂറ്റ് ഫിനാൻസ് സ്ഥാപകനായ എം ജോർജ്ജ് മുത്തൂറ്റിന്റെ മകനായി 1949 നവംബർ രണ്ടിനാണ് എം.ജി.ജോർജ്ജ് മുത്തൂറ്റ് ജനിച്ചത്. 2011ല്‍ ഫോര്‍ബിസ് ഏഷ്യ മാഗസിനില്‍ ഇന്ത്യയിലെ 50 സമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ജോര്‍ജ്ജ് മുത്തൂറ്റ് , 2020 കണക്കനുസരിച്ച് കേരളത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തികളിലൊരാളാണ്.