Friday, May 9, 2025 6:35 pm

എംജി മോട്ടോഴ്‌സ് ഇലക്ട്രിക് ക്രോസ്ഓവർ എംജി വിൻഡ്‌സർ ഇവി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പ്രമുഖ കാർ നിർമ്മാതാക്കളായ എംജി മോട്ടോഴ്‌സ് തങ്ങളുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് ക്രോസ്ഓവർ എംജി വിൻഡ്‌സർ ഇവി ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നു. എംജി വിൻഡ്‌സർ ഇവി സെപ്റ്റംബർ 11ന് ഇന്ത്യൻ വിപണിയിലെത്തും. വിദേശത്ത് വിൽക്കുന്ന കമ്പനിയുടെ ക്ലൗഡ് ഇവിയെ അടിസ്ഥാനമാക്കിയുള്ളതാണ് എംജി വിൻഡ്‌സർ ഇവി. ഈ വാഹനത്തെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ
അളവുകൾ ഹ്യുണ്ടായ് ക്രെറ്റ പോലെ
വിൻഡ്‍സറിന്‍റെ അളവുകളെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ എംജി വിൻഡ്‍സർ ഇവിയുടെ നീളം 4,295 മില്ലീമീറ്ററും വീതി 1,850 മില്ലീമീറ്ററും ഉയരം 1,652 മില്ലീമീറ്ററും ആയിരിക്കും. അളവുകളുടെ കാര്യത്തിൽ, എംജി വിൻഡ്‌സർ ഇവി ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ കർവ് എന്നിവയുമായി വളരെ സാമ്യമുള്ളതായിരിക്കും.
ഡിസൈൻ
എംജി വിൻഡ്‌സർ ഇവിക്ക് സെഡാൻ പോലുള്ള സുഖസൗകര്യങ്ങളും എസ്‌യുവി പോലുള്ള കരുത്തുറ്റ ഡിസൈനും ഉണ്ടായിരിക്കും. ഈ ഇലക്ട്രിക് ക്രോസ്ഓവർ എസ്‌യുവിയിൽ നേരായ മുൻവശത്തെ രൂപകൽപ്പനയും ഉയർന്ന ബോണറ്റും കാണാം. ഇതിനുപുറമെ, ലംബമായി സ്പ്ലിറ്റ് ഹെഡ്‌ലാമ്പും വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പും എസ്‌യുവിയിലുണ്ടാകും.

വലിയ ടച്ച്‌സ്‌ക്രീൻ ഉണ്ടായിരിക്കും
ഇൻ്റീരിയറിനെക്കുറിച്ച് പറയുകയാണെങ്കിൽ വിൻഡ്‍സർ ഇവിയിൽ വലിയ 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ആറ് സ്‍പീക്കർ സൗണ്ട് സിസ്റ്റം, സുരക്ഷയ്ക്കായി 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ലെവൽ എന്നിവയുണ്ട്. ലെവൽ ടു എഡിഎഎസ് സാങ്കേതികവിദ്യയും ലഭിക്കും.
30 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യപ്പെടും
എംജി വിൻഡ്‌സർ ഇവിയുടെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ എസി ചാർജർ ഉപയോഗിച്ച് ഈ എസ്‌യുവി ഏഴ് മണിക്കൂറിനുള്ളിൽ 100 ശതമാനം ചാർജ് ചെയ്യും. അതേസമയം ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിക്കുന്നതിലൂടെ, ഈ എസ്‌യുവി 30 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യും.
ഒറ്റ ചാർജിൽ 450 കിലോമീറ്ററിലധികം ഓടും
പവർട്രെയിനിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ എംജി വിൻഡ്‍സർ ഇവിയിൽ 50.6kWh ബാറ്ററി പായ്ക്ക് നൽകുമെന്ന് പല റിപ്പോർട്ടുകളും അവകാശപ്പെടുന്നു. ഇത് ഒറ്റ ചാർജിൽ ഏകദേശം 460 കിലോമീറ്റർ റേഞ്ച് നൽകും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

0
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി...

പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം

0
ന്യൂഡൽഹി: പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്തസമ്മേളനത്തിലാണ് സ്ഥിരീകരണം....

പഴവങ്ങാടി സ്കൂളിലെ മരമുത്തശ്ശിമാരിൽ ക്യൂ ആർ കോഡ് പതിപ്പിച്ചു

0
റാന്നി : ജൈവ വൈവിധ്യ ദിനാചരണത്തിൻ്റെ ഭാഗമായി പഴവങ്ങാടി ഗവ. യു.പി....

പ്രതിരോധ വാർത്തകളിൽ മാധ്യമങ്ങൾ ഉത്തരവാദിത്വം കാണിക്കണമെന്ന് കേന്ദ്ര നിർദേശം

0
ഡൽഹി: സൈനികനീക്കങ്ങളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ...