Tuesday, July 2, 2024 12:41 pm

എംജി സര്‍വ്വകലാശാലയില്‍ അനലിറ്റിക്‌സ് ആന്‍ഡ് ഡാറ്റാ സമ്മിറ്റ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: അഗോളതലത്തില്‍ അനലിറ്റിക്‌സ് പ്രൊഫഷണലുകളുടെ ഏറ്റവും വലിയ സംഘടനയായ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സിന്റെ (IoA) ആഭിമുഖ്യത്തില്‍ എംജി സര്‍വകലാശാലയില്‍ അനലിറ്റിക്‌സ് ആന്‍ഡ് ഡാറ്റാ സമ്മിറ്റ് 2022 സംഘടിപ്പിച്ചു. സര്‍വകലാശാലകളിലെ കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകരെ ലക്ഷ്യമിട്ടു യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ISDC) സഹകരണത്തോടെ സംഘടിപ്പിച്ച സമ്മിറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു.

നൈപുണ്യ വികസനത്തിന് ഡാറ്റാ സയന്‍സ് പോലുള്ള പഠന മേഖലയ്ക്ക് ഏറെ സംഭാവന നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ അപഗ്രഥന കഴിവ് വളര്‍ത്താന്‍ സഹായിക്കുന്ന നൂതന അക്കാദമിക പ്രോഗ്രാമുകള്‍ക്ക് ഇന്നത്തെ കാലത്ത് ഏറെ പ്രസക്തിയുണ്ടെന്നും ഡോ. സാബു തോമസ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഐഎസ് ഡിസി സ്ട്രാറ്റജി ആന്‍ഡ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടോം എം ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നൈപുണ്യ വികസനത്തിന് ഭാവിയില്‍ ഏറെ പ്രസക്തിയുള്ള മേഖലയാണ് അനലിറ്റിക്‌സെന്ന് അദ്ദേഹം വ്യക്തമാക്കി. ഡാറ്റകളുടെ യുക്തമായ ഉപയോഗത്തിന് ഇത് അനിവാര്യമാണെന്നും ടോം ജോസഫ് കൂട്ടിച്ചേര്‍ത്തു.

എംജി സര്‍വകലാശാല ഐക്യുഎസി ഡയറക്ടര്‍ ഡോ. റോബിനെറ്റ് ജേക്കബ്, സ്‌കൂള്‍ ഓഫ് ഡാറ്റാ സയന്‍സ് ഡയറക്ടര്‍ ഡോ. കെ.കെ. ജോസ്, യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഡയറക്ടര്‍ ഡോ. സജിമോന്‍ എബ്രഹാം, ഐഎസ് ഡിസി പാര്‍ട്ണര്‍ഷിപ്പ്‌സ് മേധാവി ഷോണ്‍ ബാബു, റീജിയണല്‍ മാനേജര്‍ ശരത് വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ അനലിറ്റിക്‌സ് മേഖലയുടെ ഭാവി സാധ്യതകള്‍ എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സ് എജ്യുക്കേഷന്‍ മേധാവി ഡോ. ക്ലെയര്‍ വാല്‍ഷ് സംസാരിച്ചു.

മാറികൊണ്ടിരിക്കുന്ന ആഗോള സമ്പദ്ഘടനയില്‍ ഡാറ്റാ അനലിറ്റിക്‌സില്‍ പ്രാവീണ്യമുള്ള പ്രൊഫഷണലുകള്‍ക്ക് അനന്ത സാധ്യതകളാണ് ഉള്ളതെന്ന് അവര്‍ പറഞ്ഞു. ഇത്തരം സമ്മിറ്റുകള്‍ മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിന് ഏറെ സഹായകമാകുമെന്നും ക്ലെയര്‍ വാല്‍ഷ് അഭിപ്രായപ്പെട്ടു. അനലിറ്റിക്‌സ് ആന്‍ഡ് ഡാറ്റാ സയന്‍സ് രംഗത്ത് മികച്ച അധ്യാപകരെ എങ്ങനെ സൃഷ്ടിക്കാം എന്ന വിഷയത്തില്‍ ഐഎസ് ഡിസി ഐടി ആന്‍ഡ് അനലിറ്റിക്‌സ് എജ്യൂക്കേഷന്‍ മേധാവി ഡോ. വിനോദ് മൂര്‍ത്തിയും അനലിറ്റ്ക്‌സ് ഡാറ്റാ സയന്‍സ് രംഗത്തെ മികച്ച രീതികളുടെ പങ്കിടല്‍ എന്ന വിഷയത്തില്‍ ബാംഗ്ലൂര്‍ ക്രിസ്തുജയന്തി കോളേജ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് കൊമേഴ്‌സ് ഡീന്‍ ഡോ. എഡ്വേര്‍ഡ് അലോയ്ഷ്യസും സംസാരിച്ചു.

അനലിറ്റിക്‌സില്‍ നൂതന കണ്ടുപിടുത്തങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനോടൊപ്പം ഇതേക്കറിച്ച് അവബോധം സൃഷ്ടിക്കാനുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സ് (IoA). ഈ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് പരസ്പരം ബന്ധപ്പെടാനും രംഗത്തെ പുതിയ പ്രവണതകളും സാധ്യതകളും മനസിലാക്കാനും സഹായകരമായ ശൃംഖല സൃഷ്ടിക്കുന്നതിലും IoA മികച്ച പ്രവര്‍ത്തനമാണ് നടത്തിവരുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യം കരസ്ഥമാക്കുന്നതിനായി ഇന്ത്യയിലെ 200-ലേറെ സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന സ്ഥാപനമാണ് യുകെ ആസ്ഥാനമായ് ഐഎസ് ഡിസി. കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുമായും പ്രമുഖ സ്വയംഭരണ കോളേജുകളുമായും ഐഎസ് ഡിസി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേര്‍ഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സിന്റെ (ACCA) അക്രെഡിറ്റേഷനുള്ള വിവിധ കൊമേഴ്‌സ് കോഴ്‌സുകള്‍ ലഭ്യമാക്കാനായി എംജി സര്‍വ്വകലാശാലയുമായും ഈയിടെ ഐഎസ് ഡിസി ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുന്നംകുളം ബഥാനിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൽ വിജ്ഞാനോത്സവം നടത്തി

0
കുന്നംകുളം: ബഥാനിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൽ വിജ്ഞാനോത്സവം നടത്തി.നാല് വർഷ...

മസ്റ്ററിംഗിനായി ഗ്യാസ് ഏജൻസികളിൽ തിരക്കേറുന്നു ; നേരിട്ടെത്താൻ കഴിയാത്തവർക്ക് ഇന്ധന വിതരണ കമ്പനികളുടെ ആപ്പിലൂടെയും...

0
കൊച്ചി: മസ്റ്ററിംഗിനായി ഗ്യാസ് ഏജൻസികളിൽ തിരക്കേറുന്നു. എല്‍പിജി ഗ്യാസ് സിലിണ്ടർ മസ്റ്ററിംഗ്...

കൊല്ലത്ത് അപകട ഭീഷണിയായി നിന്ന കൂറ്റൻ ആൽമരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റി

0
കൊല്ലം: കൊല്ലം എസ്.എൻ കോളേജിന് സമീപം അപകട ഭീഷണിയായി നിന്ന കൂറ്റൻ...

സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ; എന്തുകൊണ്ട് രാഹുലിന്റെ പ്രസംഗം മാത്രം നീക്കം ചെയ്തുവെന്ന്...

0
ഡൽഹി: തൻ്റെ പരാമർശം സഭാ രേഖയിൽ നിന്ന് നീക്കിയതിൽ പ്രതികരണവുമായി കോൺ​ഗ്രസ്...