Wednesday, July 9, 2025 7:30 pm

വില രണ്ടരലക്ഷം കുറച്ചു ; ഈ കാർ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരം ഇനിയില്ല

For full experience, Download our mobile application:
Get it on Google Play

ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യ അതിന്റെ എംജി ഇസെഡ്എസ് ഇലക്ട്രിക് കാറിന് 2.30 ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ചു. ഇപ്പോൾ ഈ ഇലക്ട്രിക് കാറിന്റെ എക്‌സൈറ്റ് വേരിയന്റിന്റെ വില 22.88 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് അതിന്റെ ടോപ്പ്-സ്പെക്ക് എക്‌സ്‌ക്ലൂസീവ് പ്രോ വേരിയന്റിന് എക്‌സ്-ഷോറൂം 25.89 ലക്ഷം രൂപ വരെ ഉയരുന്നു. നിലവിൽ ഈ മാസം 31 വരെയാണ് ഈ ഓഫർ. കമ്പനി നൽകിയ വിവരങ്ങൾ അനുസരിച്ച് അതിന്റെ 100 വർഷത്തെ ആഘോഷത്തോടൊപ്പം വിതരണ ശൃംഖലയെ ഓൺലൈനിൽ കൊണ്ടുവരുന്നതിനും ഇൻപുട്ട് ചെലവ് കുറയ്ക്കുന്നതിനുമായി പുതിയ വിലകൾ പ്രഖ്യാപിച്ചു.

ഇപ്പോൾ എംജിയുടെ എൻട്രി ലെവൽ എംജി ഇസെഡ്എസ് ഇവി എക്സൈറ്റ് വേരിയന്റ് 50,000 രൂപ വിലക്കിഴിവില്‍ വാങ്ങാം. ഇത് 22.88 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ ലഭ്യമാണ്. ഇതിന്റെ മിഡ് – സ്പെക്ക് എക്‌സ്‌ക്ലൂസീവ് ട്രിം ഇപ്പോൾ 25 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിൽ 2.30 ലക്ഷം രൂപ ലാഭിക്കുന്നതിലൂടെ വാങ്ങാം. അതേസമയം രണ്ടുലക്ഷം രൂപയുടെ കിഴിവിന് ശേഷം 25.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ നിങ്ങൾക്ക് എഡിഎഎസിനൊപ്പം ടോപ്പ്-സ്പെക്ക് എക്‌സ്‌ക്ലൂസീവ് പ്രോ വേരിയന്റ് വീട്ടിലെത്തിക്കാം.

വാഹനത്തിന്‍റെ പവർ ട്രെയിനിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ എംജി ഇസെഡ്എസിന് 50.3kWh പ്രിസ്‍മാറ്റിക് സെൽ ബാറ്ററിയുണ്ട്. ഈ ബാറ്ററി ഒറ്റ ചാർജിൽ 461 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് ചാർജ് ചെയ്യാൻ 50 kW ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരുമണിക്കൂറിനുള്ളിൽ 0-80 ശതമാനം വരെ ചാർജ് ചെയ്യാം എന്നും കമ്പനി പറയുന്നു. ഇതിലുള്ള ഫ്രണ്ട് ആക്സിൽ മൗണ്ടഡ് മോട്ടോർ 177 എച്ച്പി കരുത്തും 280 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കുന്നു. അടുത്തിടെ കമ്പനി എം‌ജി ഹെക്ടറിന് പ്രത്യേക പരിമിത സമയ വാർഷിക വിലകൾ പ്രഖ്യാപിച്ചിരുന്നു. അതിനാൽ എം‌ജി ഹെക്ടറിന്റെ പെട്രോൾ വേരിയന്റ് 14.72 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്, അതേസമയം ഡീസൽ വേരിയന്റിന് 17.98 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറത്ത് മരിച്ച നിപ സമ്പർക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാഫലം നെഗറ്റീവ്

0
മലപ്പുറം: മലപ്പുറത്ത് മരിച്ച നിപ സമ്പർക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാഫലം...

കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അതിവേഗ നീക്കവുമായി സംസ്ഥാന...

ഓമല്ലൂരിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു

0
പത്തനംതിട്ട: ഓമല്ലൂരിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. പ്രദീപ് അഴിമാലി, അരുൺ...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി മന്ത്രി...