Wednesday, April 23, 2025 8:40 pm

മാനന്തവാടിയിൽ 10 ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍ ; നിരീക്ഷണം ശക്തമാക്കി എക്സൈസ്

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: പത്ത് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറുകാട്ടൂര്‍ കൊയിലേരി കൊട്ടാംതടത്തില്‍ വീട്ടില്‍ കുട്ടന്‍ (43) എന്നയാളെയാണ് കൊയിലേരി ഭാഗത്ത് നിന്നും മാനന്തവാടി എക്‌സൈസ് പിടികൂടിയത്. അബ്കാരി ആക്ട് പ്രകാരം കേസെടുത്ത എക്സസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ടി. യേശുദാസന്‍, ഗ്രേഡ് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സുനില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ.ടി.കെ രാമചന്ദ്രന്‍, കെ. ചന്തു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ.ഒ. അജ്ഞു ലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. എക്‌സൈസും പോലീസും പ്രദേശത്തെ മറ്റു ലഹരി ഇടപാടുകാരെയും നിരീക്ഷിച്ചു വരികയാണ്.

കഴിഞ്ഞ ദിവസം കായംകുളത്തും എക്സൈസ് അനധികൃത മദ്യവിൽപ്പനയ്ക്ക് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് പ്രതിരോധ സേനയിൽ ക്ലറിക്കൽ സ്റ്റാഫായി ജോലി ചെയ്യുന്ന കൊല്ലം ചവറ സ്വദേശി ബിജിൻ ബാബുവിനെയാണ് 55 കുപ്പി (41.25 ലിറ്റർ) ഇന്ത്യൻ നിർമിത വിദേശമദ്യവുമായി പിടികൂടിയത്. ആലപ്പുഴ കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആലപ്പുഴ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മഹേഷും സംഘവുമാണ് കേസ് എടുത്തത്. പാർട്ടിയിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഗോപകുമാർ, പിഒ റെനി, സിവിൽ എക്സൈസ് ഓഫീസർ സജീവ്, വുമൻ സിവിൽ എക്സൈസ് ഓഫീസർ സൗമില, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് എന്നിവർ ഉണ്ടായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു

0
പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ്...

ഭീകരാക്രമണം : സൗജന്യ റീഷെഡ്യൂളിങ്ങും റീഫണ്ടുമൊരുക്കി എയർ ഇന്ത്യ എക്സ് പ്രസ്സ്

0
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 30 വരെ...

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന പദ്ധതി : അദാലത്ത് മെയ് മൂന്നിന്

0
പത്തനംതിട്ട : നോര്‍ക്ക റൂട്ട്‌സ് സാന്ത്വന ധനസഹായ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ...

ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി

0
ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മ....