പത്തനംതിട്ട : കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ കോണ്‍ട്രാക്ടര്‍മാര്‍, സ്ഥാപന ഉടമകള്‍, തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ എന്നിവര്‍ അതത് താലൂക്കുകളിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലേയോ ജില്ലാ ലേബര്‍ ഓഫീസിലേയോ ടെലഫോണ്‍ നമ്പറില്‍ അറിയിക്കണം. ഇതര സംസ്ഥാന തൊഴിലാളികളുമായി നേരിട്ട് ബന്ധമുള്ള വ്യക്തികളും സ്ഥാപനങ്ങളും തൊഴിലുടമകളും വിവരം യഥാസമയം അറിയിക്കാത്തപക്ഷം അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ടെലിഫോണ്‍ നമ്പരുകള്‍ ചുവടെ.
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, പത്തനംതിട്ട-8547655373,0468 2223074)
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, അടൂര്‍-8547655377,04734 225854)
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, തിരുവല്ല-8547655375,0469 2700035)
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍,മല്ലപ്പള്ളി-8547655376,0469 2784910)
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍,റാന്നി-8547655374,04735 223141)
ജില്ലാ ലേബര്‍ ഓഫീസ്, പത്തനംതിട്ട-8547655259,0468 2222234)
തിരികെ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരം അറിയിക്കണം ; വീഴ്ച വരുത്തിയാല്‍ നിയമനടപടി
RECENT NEWS
Advertisment