തിരുവനന്തപുരം: സംസ്ഥാനത്ത് 3,85000 അതിഥി തൊഴിലാളികളുണ്ടെന്നും അവര്‍ എത്രയും വേഗം സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്ക് സ്വന്തം സംസ്ഥാനത്ത് എത്താനുള്ള യാത്രാസൗകര്യം ഏപ്രില്‍ 14 കഴിഞ്ഞാല്‍ ഉടനെ ഏര്‍പ്പെടുത്തണം. ഇതിനായി പ്രത്യേക നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ ഇതിന് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരുമാനമൊന്നുമില്ലാതെ കഷ്ടപ്പെടുന്ന ഈ തൊഴിലാളികള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് സഹായം ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
3,85000 അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കണം
RECENT NEWS
Advertisment