Tuesday, April 8, 2025 8:46 am

പാല്‍ വില കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യമുയർത്തി മില്‍മ എറണാകുളം മേഖല

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഉത്പാദന ചെലവും കൂലി വര്‍ദ്ധനവും കണക്കിലെടുത്ത് പാല്‍ വില കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്ന് മില്‍മ ഫെഡറേഷനോട് ആവശ്യപ്പെടാന്‍ മില്‍മ എറണാകുളം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി മേഖല ചെയര്‍മാന്‍ സി എന്‍ വത്സലന്‍ പിള്ള പറഞ്ഞു. കഴിഞ്ഞ ദിവസം കൂടിയ ഭരണ സമിതി തീരുമാനം ഫെഡറേഷന് സമര്‍പ്പിച്ചെന്നും ചെയര്‍മാന്‍ അറിയിച്ചു. പാല്‍ വില വര്‍ദ്ധനവ് നടപ്പാക്കേണ്ടത് മില്‍മ ഫെഡറേഷന്‍ ആയതിനാല്‍ അതിനു വേണ്ടി സമ്മര്‍ദം ചെലുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കേരളത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ഉത്പാദന ചെലവിന് അനുസരിച്ചുള്ള ന്യായമായ വില ലഭിക്കാത്തതുകൊണ്ട് ചെറുകിട നാമമാത്ര കര്‍ഷകരും ഫാം നടത്തുന്നവരും ഉള്‍പ്പെടെയുള്ളവര്‍ ക്ഷീരോത്പാദക രംഗത്ത് നിന്നും പിന്‍മാറുകയാണ്.

കേരളത്തിലെ പാല്‍ ഉല്പാദനം അനുദിനം കുറഞ്ഞു വരുന്നു. ആഭ്യന്തര ഉപഭോഗം നിറവേറ്റാന്‍ മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ട സ്ഥിതിയാണ്. കാലാവസ്ഥ വ്യതിയാനവും മറ്റ് രോഗങ്ങളും കാരണം ക്ഷീര കര്‍ഷക മേഖല സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. ക്ഷീര കര്‍ഷകര്‍ നേരിടുന്ന മറ്റ് വിഷയങ്ങളിലും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് സഹായം ലഭിച്ചില്ലെങ്കില്‍ ഈ മേഖല വലിയ തകര്‍ച്ചയെ നേരിടുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. കര്‍ഷകരെ മേഖലയില്‍ പിടിച്ചു നിര്‍ത്തുന്നതിന് പാല്‍ വില ലിറ്ററിന് 10 രുപയെങ്കിലും അടിയന്തിരമായ വര്‍ധന ഉടന്‍ നടപ്പാക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു. അതോടൊപ്പം ക്ഷീര കര്‍ഷക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് കര്‍ഷകരെ സഹായിക്കണമെന്നും ഭരണ സമിതി യോഗം ആവശ്യപ്പെട്ടതായി ചെയര്‍മാന്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ് നൽകി ; 22ന് ഹാജരാകണം

0
കൊച്ചി: വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്...

നിയമ പാലനത്തില്‍ ഗുരുതര വീഴ്ച്ച ; യു പി പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം...

0
ന്യൂഡല്‍ഹി: നിയമ പാലനത്തില്‍ ഗുരുതര വീഴ്ചയെന്ന ആരോപിച്ച് ഉത്തര്‍ പ്രദേശ് പോലീസിനും...

ഹജ്ജ്​, ഉംറ വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകന്​​ ഒരു ലക്ഷം റിയാൽ...

0
റിയാദ് ​: ഹജ്ജ്​, ഉംറ വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത...

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ല​ന്റെ മൃ​ത​ദേ​ഹം ഇന്ന് സം​സ്ക​രി​ക്കും

0
മു​ണ്ടൂ​ർ : മു​ണ്ടൂ​രി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ല​ന്റെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച...