പത്തനംതിട്ട : അനേകം കുടുംബങ്ങള്‍ക്ക് സംരക്ഷണമൊരുക്കി മില്‍മയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ ധവള വിപ്ലവത്തിന് വഴിയൊരുക്കിയതായി ആന്റോ ആന്റണി എം പി പറഞ്ഞു. പത്തനംതിട്ട ഡോ.വര്‍ഗീസ് കുര്യന്‍ നഗറില്‍ നടന്ന തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക യൂണിയന്‍ പത്തനംതിട്ട ജില്ലാ മില്‍മാ ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ആധുനീക രീതിയിലുള്ള നൂതന ആശയങ്ങളും സൗകര്യങ്ങളും ഉപയോഗിച്ച് മികവാര്‍ന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് മില്‍മ കാഴ്ചവെക്കുന്നതെന്നും എം.പി പറഞ്ഞു.
ക്ഷേമ സംഘത്തിന്റെ കുടുംബ സഹായ വിതരണം, കലാപരിപടികള്‍ അവതരിപ്പിച്ചവര്‍ക്കുള്ള പുരസ്‌കാരം നല്‍കല്‍ ചടങ്ങും എം.പി നിര്‍വഹിച്ചു. മില്‍മ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ സംഘം സെക്രട്ടറിമാരെ ആദരിച്ചു. ജില്ലയിലെ ക്ഷീര സംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കായി ശില്പശാലകള്‍, സമ്മേളനങ്ങള്‍, ഡയറി എക്‌സിബിഷന്‍, കലാപരിപാടികള്‍ തുടങ്ങിയവ ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
തിരുവനന്തപുരം മില്‍മ ഡയറക്ടര്‍മാരായ മാത്യു ചാമത്തില്‍, ലിസി മത്തായി, ചെയര്‍മാന്‍ കല്ലട രമേശ്, എറണാകുളം മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, പത്തനംതിട്ട ഡയറി മാനേജര്‍ സൂസന്‍ തോമസ്, തോലുഴം ആപ്‌കോസ് പ്രസിഡന്റ് കെ.ആര്‍ വിജയന്‍ പിള്ള, വകയാര്‍ ആപ്‌കോസ് പ്രസിഡന്റ് റ്റി.എം സലീം, കോയിപ്രം ആപ്‌കോസ് പ്രസിഡന്റ് സി.വി ഗോപാലകൃഷ്ണന്‍ നായര്‍, നീര്‍വിളാകം ആപ്‌കോസ് പ്രസിഡന്റ് കെ.എസ് രാമപ്പണിക്കര്‍, വെട്ടൂര്‍ ആപ്‌കോസ് പ്രസിഡന്റ് പി.ആര്‍ കൃഷ്ണന്‍ നായര്‍, നൂറോമ്മാവ് ആപ്‌കോസ് സെക്രട്ടറി വി.റ്റി ഷിബു, ചെന്നീര്‍ക്കര ആപ് കോസ് സെക്രട്ടറി വി.പി സലീം, കുരമ്പാല ആപ്‌കോസ് സെക്രട്ടറി വി. അനിതാകുമാരി , പി ആന്റ് ഐ പത്തനംതിട്ട ഡെയറി അസി. മാനേജര്‍ ഡോ. എ ഷിറാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.