കൊച്ചി ; സംസ്ഥാനത്ത് മിൽമ ഉത്പന്നങ്ങൾ ഇനി ഒരേ ബ്രാൻഡിലാവും. വിവിധ മേഖല യൂണിയനുകളുടെ ഉൽപ്പന്നങ്ങളാണ് ഏകീകൃത ബ്രാൻഡിലേക്ക് മാറുക. റീ പൊസിഷനിംഗ് മിൽമ – 2023 എന്ന പദ്ധതിയിലൂടെയാണ് മിൽമ മുഖം മിനുക്കുന്നത്. നിലവിൽ മിൽമക്ക് മലബാർ, എറണാകുളം തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖല യൂണിറ്റുകളാണ് ഉള്ളത്. ഓരോ യൂണിറ്റുകൾക്ക് കീഴിലും വിവിധ ഉത്പന്നങ്ങൾ പല പേരുകളിലും പല രൂപത്തിലുമാണ് കച്ചവടം ചെയ്തിരുന്നത്. ഓരോന്നിനും ഓരോ രുചിയും പാക്കിംഗും ആയിരുന്നു. ഇതിനെയെല്ലാം ഏകീകൃത ബ്രാൻഡിലേക്ക് മാറ്റുകയാണ് റീപൊസിഷനിംഗ് മിൽമ 2023 എന്ന പദ്ധതി. ഗുണനിലവാരം ഉറപ്പാക്കി മിൽമാ ഉൽപ്പന്നങ്ങളെ ഒറ്റ ബ്രാൻഡ് ആക്കുകയാണ് ലക്ഷ്യം.
ദേശീയ ക്ഷീര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് മിൽമ ഒരു കുടക്കീഴിലാവുക. പാൽ, തൈര്, മോര് നെയ്യ്, ഐസ്‌ക്രീമുകൾ തുടങ്ങി 80ലധികം ഉൽപ്പന്നങ്ങളാണ് മൂന്നു മേഖല യൂണിയനുകളിലായി സംസ്ഥാനത്ത് വിപണിയിൽ എത്തുന്നത്. ഇവയുടെ ഉൽപ്പാദനം, സംവരണം, ഗുണനിലവാരം, വിപണനം തുടങ്ങിയവയിൽ ഇനി മാറ്റം വരും. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 18ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.