ന്യൂഡല്‍ഹി : രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ദേശീയ തൊഴില്‍ ചട്ടം നിലവില്‍ വരുന്നതിന്റെ ഭാഗമായാണ് മിനിമം കൂലി നിശ്ചയിക്കുന്നത്. മിനിമംകൂലി നിയമവ്യവസ്ഥയാക്കുന്നതി നാല്‍ സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ കുറഞ്ഞ കൂലി നിശ്ചയിക്കാനാവില്ല. ദേശിയ തൊഴില്‍ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കഴിഞ്ഞ വര്‍ഷമാണ് മൂന്ന് ലേബര്‍ കോഡുകള്‍ ലോക്‌സഭ പാസാക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ബില്‍, കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി ബില്‍, ഒക്കുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിംഗ് കണ്ടീഷന്‍സ് കോഡ് ബില്‍ എന്നിവയാണത്.