കൊച്ചി : യുവ മസ്തിഷ്‌കങ്ങളിലെ ആശയങ്ങള്‍ സാക്ഷാത്കരിക്കാനും സമൂഹ വികസനത്തിന് പ്രയോജനപ്പെടുന്ന രീതിയില്‍ വിജ്ഞാനത്തെ പരിവര്‍ത്തനം ചെയ്യാനുമുള്ള സാധ്യതകളാണ് ഈ സര്‍ക്കാര്‍ സാമ്പത്തിക ഉറപ്പിന്റെ രൂപത്തില്‍ മുന്നോട്ട് വെയ്ക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുതകുന്ന തരത്തില്‍ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ സര്‍വകലാശാലകള്‍ക്ക് വേണ്ടി വിഭാവനം ചെയ്തിട്ടുള്ളത്. അവ ആവശ്യാനുസരണം ആവശ്യപ്പെടാന്‍ സര്‍വകലാശാല തയ്യാറാകണമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ തൃക്കാക്കര ക്യാമ്പസില്‍ റൂസ്സയുടെ സഹായത്തോടെ 300 വിദ്യാര്‍ത്ഥികള്‍ക്കായി 5 നിലകളിലായി പണിയുന്ന ‘സഹൃദയ’ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ പൂര്‍ത്തിയായ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹോസ്റ്റലുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സമൂഹത്തെ നമ്മുടെ മണ്ണിലേക്ക് ആകര്‍ഷിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കുസാറ്റ് സെമിനാര്‍ കോംപ്ലക്‌സ് മിനി ഹാളില്‍ നടന്ന പരിപാടിയില്‍ വ്യവസായ, നിയമ കയര്‍ വകുപ്പ് മന്ത്രി അദ്ധ്യക്ഷനായി. എറണാകുളം എം.പി ഹൈബി ഈഡന്‍, വൈസ്ചാന്‍സലര്‍ ഡോ.കെ.എന്‍ മധുസൂദനന്‍, കളമശ്ശേരി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സ് സീമ കണ്ണന്‍, പ്രോ – വൈസ് ചാന്‍സലര്‍ ഡോ.പി.ജി ശങ്കരന്‍, സിന്‍ഡിക്കേറ്റംഗം കെ.കെ. കൃഷ്ണകുമാര്‍, കുസാറ്റ് റൂസ്സ കോര്‍ഡിനേറ്റര്‍ ഡോ.എന്‍.മനോജ്, രജിസ്ട്രാര്‍ ഡോ.മീര.വി, എന്നിവര്‍ പങ്കെടുത്തു.