കുന്നന്താനം : കുന്നന്താനം ഗവ. മൃഗാശുപത്രി പുതിയ കെട്ടിട നിർമാണത്തിന് നാളെ 3ന് മന്ത്രി ചിഞ്ചുറാണി ശിലയിടും. മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. മൃഗസംരക്ഷണവകുപ്പിൽനിന്ന് 60 ലക്ഷം രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. മാന്താനം–മഠത്തിൽകാവ് റോഡിനോടു ചേർന്ന് മാന്താനത്തിനു സമീപത്തുള്ള കെട്ടിടം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായിരുന്നു. ശിലാസ്ഥാപനത്തിന്റെ സ്വാഗതസംഘ രൂപീകരണം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ്ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. മധുസൂദനൻ നായർ, അംഗങ്ങളായ വി.സി. മാത്യു, മിനി ജനാർദ്ദനൻ, വി.എസ്. ഈശ്വരി, കെ.കെ. രാധാകൃഷ്ണക്കുറുപ്പ്, കുടുംബശ്രീ ചെയർപഴ്സൻ രഞ്ജിനി അജിത്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി.കെ. രാജശേഖരൻ നായർ, എസ്.വി. സുബിൻ, ബാബു പാലയ്ക്കൽ, മാന്താനം ലാലൻ, വിനോദ്, സന്തോഷ് തോമസ്, ബാലകൃഷ്ണൻ കിഴക്കേക്കര, ജേക്കബ് എം. ഏബ്രഹാം, എം.എം. റെജി, രാജൻ നെല്ലിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.