ന്യൂഡല്‍ഹി: ജല്‍ ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പകര്‍ച്ചവ്യാധി സ്ഥിരീകരിക്കുന്ന ആറാമത്തെ കേന്ദ്രമന്ത്രിയാണ് ഇദ്ദേഹം. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു.
ചില ലക്ഷണങ്ങള്‍ കണ്ടതിനാല്‍ വൈറസ് പരിശോധനക്ക് വിധേയനാകുകയും കൊറോണവൈറസ് സ്ഥിരീകരിക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. അടുത്തിടെ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ക്വാറന്റൈനില്‍ പോകണമെന്നും ഷെഖാവത്ത് അഭ്യര്‍ഥിച്ചു.