Monday, May 5, 2025 1:14 pm

സ്റ്റാർട്ടപ്പ് ചർച്ച നടക്കുന്നുവെന്ന് മന്ത്രി ഗണേഷ് കുമാർ ; കെഎസ്ആ‍‍‍‍ർടിസിയുടെ ലക്ഷ്യം വീട്ടുപടി സേവനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊറിയർ സർവീസ് വീട്ടുപടിക്കൽ എത്തിക്കുന്നതിന് കെഎസ്ആ‍ർടിസിയുമായി ചേർന്ന് പ്രവ‍ർത്തിക്കാൻ സന്നദ്ധത അറിയിച്ച് ഒരു സ്റ്റാർട്അപ്പ് സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. വീടുകളിൽ നിന്ന് കൊറിയർ ശേഖരിക്കുകയും വീടുകളിൽ നേരിട്ട് കൊറിയർ എത്തിക്കുകയും ചെയ്യുന്ന സംവിധാനം യാഥാർത്ഥ്യമാക്കാനാണ് ശ്രമം നടക്കുന്നത്. അതിൽ ചർച്ച നടക്കുകയാണെന്നും മന്ത്രി നിയമസഭയിൽ വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന് മറുപടി നൽകി. സംസ്ഥാനത്ത് കെഎസ്ആ‌ർടിസി ഡിപ്പോകളിൽ 85 ശതമാനം ഡിപ്പോകളും പ്രവ‍ർത്തന ലാഭത്തിലെത്തിയെന്ന് മന്ത്രിസഭയിൽ അറിയിച്ചു. ഒൻപത് കോടി രൂപയാണ് ഡിപ്പോകളുടെ ടാർജറ്റ്. ഇതിലേക്ക് എത്തിക്കാൻ ജീവനക്കാർ ശ്രമിക്കുന്നുണ്ട്.

ബസുകൾ ഘട്ടം ഘട്ടമായി സിഎൻജിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ വിളിച്ചിട്ടുണ്ട്. ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റിൽ വകയിരിത്തിയിട്ട് ഉണ്ട്. പെരുമ്പാവൂരിൽ കെഎസ്ആർടിസിയുടെ പെട്രോൾ പമ്പ് ഉടൻ ഉദ്ഘാടനം ചെയ്യും. പുതിയ 10 പെട്രോൾ പമ്പുകൾ കൂടി വേഗം യാഥാർത്ഥ്യമാക്കും. ജീവനക്കാരുടെ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും നൽകാൻ സാധിക്കുന്നുണ്ട്. പിഎഫ് ക്ലോഷർ, എൻപിഎസ്, പെൻഷൻ ഫണ്ട്, സഹകരണ സൊസൈറ്റിക്ക് നൽകാനുള്ള പണം എല്ലാം ചേർത്ത് ഡിസംബർ മുതൽ ഇതുവരെ 883 കോടി രൂപയുടെ ആനുകൂല്യം അടച്ചുതീർത്തു. നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് ഇൻസെൻ്റീവ് അടക്കം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒരു നടന്റെയും പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

0
കൊച്ചി: ഒരു നടന്റെയും പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് നിർമ്മാതാവ് ലിസ്റ്റിൻ...

കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വത്തിൽ യൂത്ത് കോൺഗ്രസിന് പ്രതിഷേധം

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വത്തിൽ യൂത്ത് കോൺഗ്രസിന്...

അരിയിൽ ഷുക്കൂർ വധക്കേസ് ; പി ജയരാജനുൾപ്പെടെയുള്ള പ്രതികൾ കോടതിയിലെത്തി

0
കൊച്ചി : കണ്ണൂരിലെ മുസ്ലിം ലീ​ഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിൽ...

അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും യാത്രയയപ്പ് നൽകി

0
തിരുവല്ല : പുളിക്കീഴ് ഐ.സി.ഡി.എസ് പരിധിയിലെ കടപ്ര, നിരണം, നെടുമ്പ്രം,...