തൃശ്ശൂർ: കുതിരാന്‍ ദേശീയപാതയിലെ വഴക്കുംപാറയില്‍ റോഡിന്റെ കല്‍ഭിത്തി തകര്‍ന്നതില്‍ കരാര്‍ കമ്പനിയ്ക്കു ഗുരുതരമായ വീഴ്ച. ഇക്കാര്യം ചൂണ്ടിക്കാട്ടി, ദേശീയപാത അധികൃതരും കലക്ടറും കരാര്‍ കമ്പനിയ്ക്കു നോട്ടിസ് നല്‍കി. ഇനിയും അപാകത തുടര്‍ന്നാല്‍ പന്നിയങ്കരയിലെ ടോള്‍പിരിവ് നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. കുതിരാന്‍ ദേശീപാതയുടെ തകര്‍ന്ന കല്‍ഭിത്തിയുടെ പുനര്‍നിര്‍മാണം തുടങ്ങി. 120 ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. റോഡ് സുരക്ഷാ സമിതി, പാലക്കാട് ഐ.ഐ.ടി, തൃശൂർ എൻജിനീയറിംഗ് കോളേജ്, ദേശീയപാത അതോറിറ്റി പ്രതിനിധികൾ എന്നിവര്‍ നടത്തിയ പ്രാഥമിക പരിശോധനയിൽ ചില ന്യൂനതകള്‍ കണ്ടെത്തി.
ഇക്കാര്യം, മന്ത്രി കെ രാജൻ എൻഎച്ച് പ്രൊജക്റ്റ് ഡയറക്ടർ ബിപിൻ മധുവുമായി ചർച്ച നടത്തി. വഴുക്കുംപാറയിൽ തൃശൂരിലേക്കുള്ള റോഡ് പൂർണമായും ഗതാഗതം നിരോധിച്ച് വലതുവശത്തെ ഒറ്റവരിയിലൂടെയാക്കിയിട്ടുണ്ട്. പൊലീസ് രാവുംപകലും ഡ്യൂട്ടിയിലുള്ളതിനാല്‍ കുതിരാനിൽ കുരുക്കുണ്ടായിട്ടില്ല. അടുത്ത രണ്ട് അവധിദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് കൂടുതൽ പോലീസിനെ വിന്യസിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.