ജോധ്പ്പൂര്‍ : കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ ജോധ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കേന്ദ്രകൃഷി വകുപ്പ് സഹമന്ത്രിയാണ് കൈലാഷ് ചൗധരി. പനി, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരത്തെ സ്വന്തം മണ്ഡലമായ ബര്‍മറില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയ കൈലാഷ് ചൗധരി മണ്ഡലത്തിലെ നിരവധി സ്ഥലങ്ങളില്‍ പോയിരുന്നു. പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
കേന്ദ്രകൃഷി വകുപ്പ് സഹമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ്
RECENT NEWS
Advertisment