തിരുവനന്തപുരം : കേരളത്തിലെ കാർഷിക ഉത്‌പന്നങ്ങൾ ‘കേരൾ അഗ്രോ’ ബ്രാൻഡിൽ ഓൺലൈൻ വിപണന പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാക്കിയതായി മന്ത്രി പി. പ്രസാദ് പറഞ്ഞു. 65 മൂല്യവർധിത ഉത്‌പന്നങ്ങൾ ആമസോൺ അടക്കമുള്ള ഓൺലൈൻ വിപണിയിൽ ലഭ്യമാണ്. മാർച്ചോടെ 100 ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 24 ഉത്‌പന്നങ്ങൾക്ക് ഭൗമസൂചിക പദവി ലഭിച്ചിട്ടുണ്ട്.
‘ഒരു കൃഷിഭവനിൽനിന്ന് ഒരു ഉത്പന്നം’ എന്ന പദ്ധതിയനുസരിച്ച് സംസ്ഥാനത്തെ 416 കൃഷിഭവനുകളിൽനിന്ന് ഓരോ മൂല്യവർധിത ഉത്‌പന്നം വീതം വിപണിയിൽ ലഭ്യമാക്കി. ഓരോ പ്രദേശത്തിന്‍റെയും സാധ്യതയനുസരിച്ച് കൃഷിയിടത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കൃഷിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ കൃഷിഭവനിൽനിന്നും 10 ഫാം പ്ലാനുകൾ വീതം തയ്യാറാക്കും. ഇതിൽ 8000 ഫാം പ്ലാനുകൾ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍ ഉത്‌പന്നങ്ങള്‍ ഇത്തരത്തില്‍ എത്തിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കർഷകർക്ക് പരമാവധി സഹായം എത്തിക്കാനാണ് ശ്രമം. ഇതിനായാണ് മൂല്യ വർധിത കൃഷിയെ പ്രോത്സാഹിപ്പിക്കാൻ മൂല്യ വർധിത കാർഷിക മിഷൻ പ്രവർത്തനം ആരംഭിച്ചത്. രണ്ടു കോടി രൂപയുടെ വിവിധ പദ്ധതികൾ മിഷൻ വഴി ആരംഭിച്ചിട്ടുണ്ട്. ഒരു കാർഷിക ഉത്‌പന്നത്തിൽ നിന്ന് ഒരു മൂല്യവർധിത ഉത്‌പന്നം എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന ഉത്‌പന്നങ്ങളുടെ സാമ്പത്തിക ലാഭം മറ്റു കുത്തക കമ്പനികൾ കൊണ്ടു പോകാതിരിക്കാൻ സർക്കാർ തലത്തിൽ തന്നെ സംരംഭകത്വ പദ്ധതികൾ ആരംഭിക്കും. പരമ്പരാഗത കൃഷി രീതികളെ ശാസ്‌ത്രീയമായി സമീപിക്കാനാണ് കൃഷി വകുപ്പ് ശ്രമിക്കുന്നത് കാർഷിക സർവകലാശാലകളുടെ സഹായത്തോടെ കൃഷി രീതികൾ ആധുനികവത്‌കരിക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.