റാന്നി : ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി 43.50 കോടി രൂപ പത്തനംതിട്ട ജില്ലയ്ക്ക് അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മടത്തുംചാൽ- മുക്കൂട്ടുതറ റോഡിൻ്റെ രണ്ടാംഘട്ട നിർമ്മാണം ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 7 റോഡുകളാണ് പദ്ധതിവഴി പുനരുദ്ധരിക്കുന്നത്. സംസ്ഥാനത്താകെ 357 കോടി രൂപയാണ് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ചത്. ശബരിമല തീർത്ഥാടകരുടെ സൗകര്യം മെച്ചപ്പെടുത്തുകയാണ് ഇതുവഴി ലക്ഷപ്പെടുന്നത്. തുടർന്ന് നടന്ന പൊതുസമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. നിർമ്മാണം പൂർത്തിയാക്കുന്നതിനായി 17.75 കോടി രൂപ കൂടിയാണ് അധികമായി അനുവദിച്ചത്.
മoത്തും ചാൽ – മുക്കൂട്ടുതറ റോഡ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻറെ കാലത്ത് അന്ന് എം എൽ എ യായിരുന്ന രാജു ഏബ്രഹാമിൻ്റെ അഭ്യർത്ഥനയെ തുടർന്നാണ് പുനർ നിർമ്മാണത്തിനായി കിഫ്ബി ഏറ്റെടുത്തത്. 36 കിലോമീറ്റർ ദൂരം വരുന്ന റോഡ് നിർമ്മാണ പൂർത്തീകരണത്തിനായി 51.65 കോടി രൂപയാണ് ആകെ ചിലവഴിക്കുന്നത്. 10 മീറ്റർ വീതിയിൽ പുനരുദ്ധരിക്കുന്ന റോഡിന് 5.5 മീ. വീതിയിൽ ടാറിംഗ് നടത്തും.
മഠത്തുംചാൽ- കരിങ്കുറ്റി റോഡ്, കരിങ്കുറ്റി – അങ്ങാടി, റാനിയിലെ 2 ബൈപാസ് റോഡുകൾ, മനമരുതി- വെച്ചൂച്ചിറ – കനകപ്പലം, വെച്ചുച്ചിറ ചാത്തൻതറ- മുക്കൂട്ടു തറ റോഡുകളെ ചേർത്തിണക്കിയാണ് പദ്ധതി തയ്യാറാക്കിയത്. കൊറ്റനാട്, റാന്നി അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു.
അവശേഷിക്കുന്ന ബിസി ഓവർലേ, സംരക്ഷണ ഭിതികൾ, അധകട സൂചനാ ബോർഡുകൾ, ക്രാഷ് ബാരിയറുകൾ, റോഡിൻ്റെ വശങ്ങളിൽ ഓടകൾ, ഇൻ്റർലോക്ക് പാകൽ, ഐറിഷ് ഡ്രെയിൻ, റോഡ് അടയാളപ്പെടുതൽ എന്നിവയ്ക്കാണ് പുതുതായി ഫണ് അനുവദിച്ചിരിക്കുന്നത്. ബെഗോറ കൺസ്ട്രക്ഷൻൻസ് ആണ് റോഡിൻറെ നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. പ്രമോദ് നാരായണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻമാരായ ടി ജെയിംസ്, അഡ്വ ബിന്ദു റെജി, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ ബി ദീപ, സിറിയക് തോമസ്, ജോജി ജോർജ്, അമൽ എബ്രഹാം, മാത്യു കാനാട്ട്, നഹാസ് പ്ലാമൂട്ടിൽ, സജിമോൻ കടയനിക്കാട്, ടോം ആയല്ലൂർ, റോയി മണ്ണൂർ, സക്കീർ കണ്ണന്താനം, തങ്കച്ചൻ മണ്ണാം പറമ്പിൽ എന്നിവർ പ്രസംഗിച്ചു.