ആലപ്പുഴ : കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യസുരക്ഷയും ക്ഷേമനിധിയും ഉറപ്പുവരുത്താൻ സർക്കാരിന് സാധിച്ചുവെന്ന് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ദേവികുളങ്ങരയിൽ കൺസ്യൂമർഫെഡിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ത്രിവേണി സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലയിൽ വിപണിയിലെത്തിച്ച് സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസം പകരുക എന്നതാണ് ത്രിവേണി സൂപ്പർമാർക്കറ്റിലൂടെ ലക്ഷ്യമിടുന്നത്. ശ്രദ്ധേയമായ നിരവധി വികസന പദ്ധതികൾക്കാണ് കായംകുളത്ത് തുടക്കം കുറിച്ചിരിക്കുന്നത്. പാലങ്ങൾ, റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം അവിശ്വസനീയമായ മാറ്റങ്ങളാണ് വന്നത്. അസാധ്യമെന്ന് കരുതിയ ഒരുപാട് കാര്യങ്ങൾ ചെയ്യാനായെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ യു. പ്രതിഭ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഡി. അംബുജാക്ഷി ആദ്യ വിൽപന നിർവഹിച്ചു. ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. പവനനാഥൻ ത്രിവേണി സമ്മാനമഴ ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് ഡയറക്ടർ കെ. മധുസൂദനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വയലിൽ നൗഷാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. രേഖ, ഗ്രാമപഞ്ചായത്ത് അംഗം രജനി ബിജു, കാർത്തികപ്പള്ളി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജി.ബാബുരാജ്, റീജിയണൽ മാനേജർ പി. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033