ആലപ്പുഴ : മലയാള സിനിമയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച സമരത്തെ പരോക്ഷമായി തള്ളികൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. സിനിമ മേഖലയിലെ നയപരമായ പ്രശ്നങ്ങല്‍ ചര്‍ച്ച ചെയ്യുമെന്നും അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അവര്‍ പറഞ്ഞുതീര്‍ക്കട്ടെയെന്നും മന്ത്രി പറഞ്ഞു. അവർ ഉന്നയിച്ച മൂന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തു ധാരണയുണ്ടാക്കും. മറ്റൊന്ന് അതിനകത്തെ പ്രശ്നങ്ങൾ ആണ്. അത് അവര്‍ തന്നെ തീര്‍ക്കട്ടെയെന്നും എല്ലാ സിനിമയും ലാഭകരമാകണമെന്ന് പറയാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു. നിർമാതാക്കൾ സർക്കാരിനോട് ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യും. നല്ല സിനിമ നിർമിക്കാൻ എല്ലാ സഹായവും സർക്കാർ നൽകും. ധാരണ ഉണ്ടാക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണുള്ളത്. നിർമാതാക്കളും അഭിനേതാക്കളും തമ്മിലുള്ളത് അവരുടെ ആഭ്യന്തര പ്രശ്നമാണ്. സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിക്കുന്ന സിനിമകളെ ഓടുവെന്ന കാലം മാറി. മികച്ച സിനിമയാണെങ്കിൽ ഓടും. പ്രതിഫലം കൂടുതലാണെന്ന നിർമാതാക്കളുടെ പ്രതികരണമാണ് അഭിനേതാക്കളെ ചൊടിപ്പിച്ചത്. അഭിനേതാക്കൾക്ക് അവരുടേതായ മൂല്യമുണ്ട്. സിനിമ കോൺക്ലേവ് നടക്കുമ്പോൾ എല്ലാവർക്കും പ്രാതിനിത്യം ഉണ്ടാകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1