തിരുവനന്തപുരം : സിപിഎം നേതാവ് ഷാനവാസിന് ലഹരിക്കടത്തിൽ പങ്കുള്ളതായി തെളിവില്ലെന്ന് മന്ത്രി സജി ചെറിയാൻ. അദ്ദേഹത്തിന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. തെറ്റായ രീതിയിൽ കമ്യൂണിസ്റ്റ് പ്രവർത്തകർ നീങ്ങിയാൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. താൻ തെറ്റ് ചെയ്തതായി തെളിഞ്ഞാൽ കൗൺസിലർ സ്ഥാനം രാജിവെക്കുമെന്ന് ഷാനവാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് ലഹരിക്കടത്തുമായി ഒരു ബന്ധവുമില്ല. പുതിയ വാഹനം വാങ്ങിയത് പാർട്ടിയെ അറിയിച്ചിരുന്നില്ല. വാഹനം വാടകയ്ക്ക് കൊടുത്ത കരാറിന്റെ രേഖകൾ താൻ തന്നെയാണ് പുറത്തുവിട്ടത്. 90 ദിവസത്തിനുള്ളിൽ പാർട്ടിയുടെ അന്വേഷണം പൂർത്തിയാകുമെന്നും ഷാനവാസ് പറഞ്ഞു.
ലഹരിക്കടത്തിൽ ഷാനവാസിന് പങ്കുള്ളതായി തെളിവില്ലെന്ന് മന്ത്രി സജി ചെറിയാൻ
RECENT NEWS
Advertisment