Monday, July 7, 2025 7:05 am

മന്ത്രി വീണാ ജോർജ്ജ് നീറോ ചക്രവർത്തിയെപ്പോലെ പെരുമാറുന്നു ; പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലും സംസ്ഥാനത്തൊട്ടാകെയും ഡെങ്കിപ്പനിയും എലിപ്പനിയും പടർന്ന് പിടിച്ച്‌ നിരവധി മരണങ്ങൾ ഉണ്ടായിട്ടും യുദ്ധകാല അടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാതെ റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെപ്പോലെയാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് പ്രവർത്തിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

പനിമരണങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളിലും സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥയിൽ പ്രതിഷേധിച്ച്‌ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി നടത്തുന്ന മാർച്ചിന്റെയും ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജനറൽ ആശുപത്രിക്ക് മുമ്പിൽ നിർവഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം.

പത്തനംതിട്ട ജില്ലയിൽ നിരവധി പനി മരണങ്ങൾ ഉണ്ടാകുകയും ഡെങ്കിപ്പനി, എലിപ്പനി, വൈറൽ പനി എന്നിവ വ്യാപകമാകുകയും ചെയ്തിട്ടും മരണമടഞ്ഞവരുടെ വീടുകൾ സന്ദർശിക്കുവാനോ ആശ്വാസ നടപടികൾ സ്വീകരിക്കുവാനോ ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രി തയ്യാറാകാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മതിയായ ഡോക്ടർമാരോ മറ്റ് ജീവനക്കാരോ, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ ഇല്ലാതായിട്ട് മാസങ്ങളായിട്ടും ഇതിന് പരിഹാരം കാണാതെ പ്രചരണപരമായ കാര്യങ്ങളിൽ മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ഇതുപോലെ കെടുകാര്യസ്ഥതയുള്ള മന്ത്രി സംസ്ഥാനം ഭരിച്ചിട്ടില്ലെന്നും ഈ സ്ഥിതി തുടന്നാൽ കൂടുതൽ ശക്തമായ സമര പരിപാടികൾക്ക് കോൺഗ്രസ് പാർട്ടിയും യു.ഡി.എഫും നേതൃത്വം നല്കുമെന്നും പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മുന്നറിയിപ്പ് നല്കി.

ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ്കുമാർ, ഡിസിസി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, സുനിൽ എസ്. ലാൽ, റോജി പോൾ ഡാനിയേൽ, സിന്ധു അനിൽ കെ.ജി. അനിത
സജി കൊട്ടക്കാട് ബ്ലോക്ക് ഭാരവാഹികളായ നാസർ തോണ്ടമണ്ണിൽ, അബ്ദുൾ കലാം ആസാദ്, റെനീസ് മുഹമ്മദ്, കെ. പി. മുകുന്ദൻ, ജോമോൻ പുതുപറമ്പിൽ, ജേക്കബ്ബ് സാമുവേൽ, രമേശ് കടമ്മനിട്ട, സജി വർഗീസ് ചെറിയാൻ ചെന്നീർക്കര എന്നിവർ സംസാരിച്ചു.

നഗരത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് പി.കെ ഇക്ബാൽ, അബ്ദുൾ ഹാരീസ്, അജിത് മണ്ണിൽ, സജി കെ സൈമൺ, എ ഫറൂഖ്, നഹാസ് പത്തനംതിട്ട, അഫ്സൽ ആനപ്പാറ, അൻസർ മുഹമ്മദ്, ഷാനവാസ് പെരിംഗമല, മേഴ്സി വർഗീസ്, അന്നമ്മ ഫിലിപ്പ്, ആനി സജി, ആൻസി തോമസ്, ഷിബു കാഞ്ഞിക്കൽ, വിജയ് ഇന്ദുചൂഡൻ വിൽസൺ ചിറക്കാല, റെജി ഇലന്തൂർ, സുനിത ഫിലിപ്പ്, സീനത്ത് ഇസ്മയിൽ,റാണി കോശി, റജി തോമസ്, ജോസ് കൊടുംതറ, അശോകൻ, അഖിൽ സന്തോഷ് എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വൈസ് ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് കേരള സർവകലാശാല റജിസ്ട്രാർ നൽകിയ ഹർജി ഇന്ന്...

0
തിരുവനന്തപുരം : കേരളാ സർവകലാശാല വൈസ് ചാൻസലറുടെ നടപടി ചോദ്യം ചെയ്ത്...

സാമ്പത്തിക തട്ടിപ്പ് ; നടൻ സൗബിൻ ഷാഹിർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

0
കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും...

കൊച്ചിയിൽ സലൂണിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം ; 2 പേർ അറസ്റ്റിൽ

0
കൊച്ചി: കൊച്ചിയിൽ സലൂണിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം. കൊല്ലം സ്വദേശികളായ യുവാക്കൾക്കാണ് മർദ്ദനമേറ്റത്....

ദുരൂഹമരണം ; മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ പഴയ കാല കേസ് ഫയലുകള്‍ കണ്ടെത്താന്‍ പോലീസ്

0
കോഴിക്കോട് : മൂന്നര പതിറ്റാണ്ടു മുമ്പ് രണ്ടു പേരെ കൊലപ്പെടുത്തിയെന്ന വേങ്ങര...