Thursday, July 3, 2025 4:57 pm

അത്യന്തം വേദനാജനകം : കുവൈറ്റ് തീപിടുത്തത്തില്‍ അനുശോചിച്ച് മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുവൈത്തിലെ മംഗഫില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തം ദാരുണവും അത്യന്തം വേദനാജനകവുമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ദുരന്തത്തില്‍ മരണമടഞ്ഞ പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് എസ് നായരു(23)ടെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് പത്തനംതിട്ട ജില്ലയില്‍ നിന്നാണ്. അഞ്ചു പേരാണ് ദുരന്തത്തില്‍ മരിച്ചത്. സഹിക്കാന്‍ കഴിയാത്ത, അതിതീവ്രമായ ദുഖത്തിലൂടെയാണ് ഓരോ കുടുംബവും കടന്നു പോകുന്നത്. ഇത് സംബന്ധിച്ചു മുഖ്യമന്ത്രി കേന്ദ്രമന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അടിയന്തിരസഹായത്തിനായി, മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ കോണ്ടാക്ട് നമ്പര്‍, നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡെസ്‌ക് എന്നിവ ആരംഭിച്ചിട്ടുണ്ട്. തുടര്‍നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം എംബസി മുഖേനയും കുവൈറ്റ് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടും സാധ്യമായ എല്ലാ സഹായങ്ങളുമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നമ്മെയെല്ലാം ദുഖത്തിലാഴ്ത്തിയ അതിദാരുണമായ സംഭവമാണ് കുവൈറ്റിലുണ്ടായതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടിയന്തര ഇടപെടലിനായി കേന്ദ്ര സര്‍ക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തോടും സംസ്ഥാനസര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനങ്ങള്‍ മുഖ്യമന്ത്രി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്

0
ഡൽഹി: രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്. ഡാബര്‍...

തണ്ണിത്തോട് റോഡിൽ സ്വകാര്യ ബസിന് കുറുകെ പുലി ചാടി

0
കോന്നി : ത ണ്ണിത്തോട് റോഡിൽ പട്ടാപകൽ പുലി ഇറങ്ങി. മുണ്ടോന്മൂഴിയിൽ...

ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമ സംയുക്ത...

0
തിരുവനന്തപുരം: ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ...

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ വീഴ്ച...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ...