തിരുവനന്തപുരം : ടൂറിസം ലെഡ് റിക്കവറി പദ്ധതി സാധ്യത പരിശോധിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഷ്യസ് ട്രാവല്‍ സാധ്യതകളെ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വിനോദ സഞ്ചാരികള്‍ കൂടുതല്‍ ദൂരമുള്ള ഡെസ്റ്റിനേഷനുകളിലേക്ക് യാത്ര ചെയ്യുകയും സാധാരണയിലും നീണ്ട കാലത്തേക്ക് ആ സ്ഥലങ്ങളില്‍ താമസിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്.
മണ്‍സൂണ്‍ കാലം മുഴുവന്‍ ഇവിടെ ചിലവഴിക്കാന്‍ ലക്ഷ്യമിട്ടു വരുന്ന സഞ്ചാരികള്‍ ഏറെയാണ്. അത്തരം സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പ്രത്യേകമായ പദ്ധതികള്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൃഷി, മത്സ്യബന്ധനം, ഗതാഗതം, വിദ്യാഭ്യാസം, ഹോട്ടല്‍- റെസ്റ്റോറന്റ് സെക്ടര്‍, ഷോപ്പിംഗ് മാളുകള്‍, സുവനീറുകള്‍ എന്നീ മേഖലകള്‍ തമ്മിലുള്ള വളരെ ഫലപ്രദമായ ഒരു നെറ്റ് വര്‍ക്കിംഗ് സാധ്യമാക്കി സമ്ബദ് വ്യവസ്ഥയുടെ ആകെയുള്ള തിരിച്ചു വരവിന് സഹായകരമാകാന്‍ ടൂറിസത്തിനു കഴിയും. ഇക്കാര്യം മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.