തിരുവനന്തപുരം: എ.ഐ കാമറകളിലൂടെ ഗതാഗത നിയമലംഘനത്തിൽ പിഴ ഈടാക്കുന്നതിനെ കുറിച്ച് വിശദീകരണവുമായി ഗതാഗത മന്ത്രി ആൻറണി രാജു. വിഷയത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ മന്ത്രിമാർക്കുള്ള ഇളവ്, ഇരുചക്രവാഹനത്തിലെ മൂന്നുപേരുടെ യാത്ര തുടങ്ങിയ വിഷയങ്ങളിലാണ് അദ്ദേഹം പ്രതികരിച്ചത്. മന്ത്രിമാരുടെ വാഹനങ്ങൾ എമർജൻസി വിഭാഗത്തിൽപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവുണ്ടെന്നും അതിനാൽ അവർക്ക് ഇളവുണ്ടാകുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. അത്തരം വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്രത്തിനേ അധികാരമുള്ളൂവെന്നും പറഞ്ഞു. രണ്ട് മുതിർന്നവരോടൊപ്പം ഒരു കുട്ടി കൂടി ഇരുചക്രവാഹനത്തിലുണ്ടായാൽ പിഴ ഈടാക്കുമെന്ന് മന്ത്രി അറിയിച്ചു. അങ്ങനെ സഞ്ചരിക്കുന്നത് മൂന്നുപേരുടെ യാത്രയായാണ് കണക്കാക്കുകയെന്നും വ്യക്തമാക്കി. പുതിയ എ.ഐ കാമറകൾ എത്തുന്നതോടെ എല്ലാവരെയും ബാധിക്കുന്ന നിയമം വരുമെന്നും ചിലർക്ക് പൊലീസുകാർ ഇഷ്ടാനുസരണം ഇളവ് നൽകുന്നത് ഇല്ലാതാകുമെന്നും മന്ത്രി അവകാശപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033