പന്തളം : പെൻഷനായവർ മരിക്കാത്തത് കേരള സർക്കാരിന് സാമ്പത്തിക ബാധ്യത എന്ന സാംസ്ക്കാരിക മന്ത്രിയുടെ പ്രസ്ഥാവന കേരള സമൂഹത്തിന് അപമാനകരമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ( K. S. S. P. A) പന്തളം മണ്ഡലം കമ്മിറ്റി. ഇന്നലെ കേരളത്തിലെ സാംസ്കാരിക മന്ത്രി കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ പ്രബല സംഘടന എന്നവകാശപ്പെടുന്ന എൻജിഒ യൂണിയൻ എന്ന ഇടതു സംഘടനയുടെ യോഗത്തിൽ പ്രസംഗിച്ച വാക്കുകളാണ്. കാലങ്ങളോളം സർക്കാരിനെ സേവിച്ച് വിരമിച്ച ശേഷം അവനവന് അർഹതപ്പെട്ട ആനുകൂല്യ ജീവനാംശമായ പെൻഷൻ വാങ്ങി കഴിയുന്ന സർവ്വീസ് പെൻഷൻ സമൂഹത്തോടും വാർധക്യത്തിലകപ്പെട്ട സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന ജന സമൂഹത്തോടും ഉള്ള സർക്കാരിന്റെ മനോഭാവമാണ് വെളിച്ചത്ത് വന്നിരിക്കുന്നത്. ഇത് പറയുന്ന മന്ത്രി ഒന്നറിയേണ്ടതായിരുന്നു ഇതേ സർക്കാർ തന്നെയാണ് ഉന്നത ഉദ്യോഗം വഹിച്ച് സർവ്വീസിൽ നിന്ന് വിരമിച്ച് ലക്ഷങ്ങൾ പെൻഷൻ വാങ്ങി കഴിയുന്നവരെ അതിൽ കൂടുതൽ ശമ്പളം നൽകി പുത്തൻ ലാവണങ്ങളിൽ ഇന്നും പ്രതിഷ്ടിച്ചിരിക്കുന്നതെന്നും. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം മാത്രം യോഗ്യത കണക്കാക്കി 6വർഷ കാലയളവിൽ പിഎസ്‌സിയിൽ അംഗങ്ങളായി നിയമിച്ച് ലക്ഷങ്ങൾ പെൻഷനും മറ്റാനുകൂല്യങ്ങളും ജീവിതകാലം മുഴുവൻ നൽകുന്നതും ജനങ്ങൾ വോട്ടുചെയ്ത് ജയിപ്പിച്ചു എന്ന ഒറ്റ കാരണത്താൽ കാലങ്ങളോളം എംഎൽഎ /എംപി പെൻഷൻ വാങ്ങി കഴിയുന്നതും എംഎൽഎ / എംപി പെൻഷനും കേളേജിൽ നിന്നും വിരമിച്ചതിന് കിട്ടുന്ന പെൻഷനും പുറമെ യാതൊരു പ്രയോജനവുമില്ലാതെ രാഷ്ട്രീയ താല്പര്യം മാത്രം നോക്കി ലക്ഷങ്ങൾ ഓണറേറിയമായും മറ്റു ചിലവുകൾക്കായും നൽകി രാജധാനിയിൽ പ്രതിഷ്ടിച്ചതും ഓർക്കേണ്ടതായിരുന്നു. മറിച്ച് സ്വന്തം ജീവിതം തന്നെ സർക്കാർ സേവനമായി സ്വീകരിച്ച് അതിൽ നിന്ന് ആർജിച്ച സമ്പാദ്യമായ അവകാശപ്പെട്ട പെൻഷൻ വാങ്ങി കഴിയുന്ന സർവ്വീസ് പെൻഷൻകാരോടും സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന ജനങ്ങളോടും ഉള്ള കേരളത്തിന്റെ സാംസ്കാരിക മന്ത്രിയുടെ സംസ്ക്കാരമില്ലാത്ത പ്രസ്ഥാവന പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പുപറയണമെന്നും സ്ഥാനത്തുനിന്ന് രാജിവെക്കണമെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രി ഇടപെട്ട് പുറത്താക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പന്തളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് അലക്സി തോമസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ മോഹൻ കുമാർ, ജില്ലാ ട്രഷറർ വൈ റഹീം റാവുത്തർ, രാധാകൃഷ്ണപിള്ള, സാബു ജി വർഗീസ്, പ്രൊഫസർ കൃഷ്ണകുമാർ, തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1