ഓസ്‌ട്രേലിയ: മലയാളി താരം മിന്നുമണിയുടെ തകര്‍പ്പന്‍ ബൗളിങ്ങിനു മുന്നില്‍ തകര്‍ന്ന് ഓസ്‌ട്രേലിയയുടെ വനിതാ എ ടീം. ഓസ്‌ട്രേലിയയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ അനൗദ്യോഗിക മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി പത്ത് വിക്കറ്റുകളാണ് മിന്നുമണി നേടിയത്. ഓരോ ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് വീതമാണ് നേട്ടം. രണ്ടാംദിനം കളിയവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164ണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ എ. ഒന്നാം ഇന്നിങ്‌സിലെ 28 റണ്‍സ് ലീഡ് കൂടി ചേരുമ്പോള്‍ 192 റണ്‍സ്.മിന്നുമണിയുടെ ബൗളിങ് മികവാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സില്‍ 21 ഓവറില്‍ 58 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് വയനാട്ടുകാരി നേടിയത്. രണ്ടാംഇന്നിങ്‌സില്‍ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ 20 ഓവറില്‍ 47 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കായി പ്രിയ മിശ്ര ഒന്നാം ഇന്നിങ്‌സില്‍ നാലു വിക്കറ്റും നേടി.
ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ എ ഉയര്‍ത്തിയ 212 റണ്‍സിനെതിരേ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ നൂറിന് രണ്ട് എന്ന ശക്തമായ നിലയിലാണ് ഒന്നാംദിനം കളിയവസാനിപ്പിച്ചത്. എന്നാല്‍ രണ്ടാംദിനം 84 റണ്‍സെടുക്കുന്നതിനെട ശേഷിച്ച വിക്കറ്റുകളെല്ലാം നഷ്ടപ്പെട്ടു. ശ്വേത ഷെരാവത്ത് (120 പന്തില്‍ 40 റണ്‍സ്) ആണ് ഇന്ത്യ എ യുടെ ടോപ് സ്‌കോറര്‍. മിന്നുമണി ബാറ്റിങ്ങിലും മികവു പുലര്‍ത്തി. 37 പന്തില്‍ 17 റണ്‍സാണ് നേടിയത്. 184-ല്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചതോടെ ഓസ്‌ട്രേലിയക്ക് 28 റണ്‍സ് ലീഡ്. ഓസ്‌ട്രേലിയയുടെ 21-കാരിയായ പേസര്‍ കെയ്റ്റ് പീറ്റേഴ്‌സണ്‍ നേടിയ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യയെ തകര്‍ച്ചയിലേക്ക് നയിച്ചത്. 16 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് കെയ്റ്റിന്റെ അഞ്ചുവിക്കറ്റ് തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയയുടെ ഓപ്പണര്‍മാരെ വീഴ്ത്തി മിന്നുമണി ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. അടുത്തടുത്ത ഓവറുകളില്‍ ജോര്‍ജിയ വോള്‍, ചാര്‍ലി നോട്ട് എന്നിവരെയാണ് പുറത്താക്കിയത്. ഓസ്‌ട്രേലിയയുടെ ആദ്യ നാലുപേരെയും മിന്നുമണിയാണ് പുറത്താക്കിയത്.