കൊച്ചി: ആലുവ പീഡന കേസിലെ പ്രതി തിരുവനന്തപുരം സ്വദേശിയെന്ന സംശയത്തില്‍ പോലീസ്. ഇയാള്‍ മോഷണ കേസിലും പ്രതിയെന്നാണ് സൂചന. ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് കണ്ടെത്തല്‍. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാണ്. വീട്ടില്‍ ഉറങ്ങി കിടന്ന എട്ടുവയസുകാരിയെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തട്ടിക്കൊണ്ട് പോയി ബലാല്‍സംഗം ചെയ്തത്. നാട്ടുകാരുടെ തിരച്ചിലിന് ഒടുവില്‍ കുട്ടിയെ ഗുരുതര പരിക്കുകളോടെ പാടത്തിനു സമീപം കണ്ടെത്തുകയായിരുന്നു.
ചാത്തന്‍പുറത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളെയാണ് അര്‍ദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോള്‍ തട്ടിക്കൊടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അയല്‍വാസിയായ സുകുമാരനാണ് കുട്ടിയുമായി ഒരാള്‍ നടന്ന് നീങ്ങുന്നത് ജനലിലൂടെ കണ്ടത്. കനത്ത മഴയും ഇരുട്ടും കാരണം ആളെ തിരിച്ചറിഞ്ഞില്ല. ഉടന്‍ തന്നെ സമീപത്ത് താമസിക്കുന്നവരെ വിളിച്ചുണര്‍ത്തി സംഘമായി തിരച്ചിലിന് പുറപ്പെട്ടു. തൊട്ടുമുന്നില്‍ താമസിക്കുന്ന അബൂബക്കര്‍ അടക്കമുള്ളവര്‍ കനത്ത മഴയിലും ഊടുവഴികളിലൂടെ തിരച്ചില്‍ തുടര്‍ന്നു. വീടുകളില്‍ നിന്ന് അല്പം അകലെയുള്ള പാടത്തും തിരഞ്ഞവര്‍ പ്രധാന റോഡില്‍ എത്തി. അടച്ചിട്ട കടമുടിക്ക് പരിസരത്തു നില്‍ക്കുമ്പോഴായിരുന്നു പ്രാധാന വഴിയിലൂടെ കുട്ടി വിറങ്ങലിച്ചുകൊണ്ട് നടന്ന് വന്നത്. കുട്ടി ഹിന്ദിയില്‍ സംസാരിച്ചപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ തിരിച്ചു വീട്ടില്‍ എത്തിച്ചപ്പോള്‍ വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ പോലീസിനെ വിളിക്കുകയും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.