അഹമ്മദാബാദ്: ഗുജറാത്തില്‍ പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണു. പെണ്‍കുട്ടി കാല്‍ തെന്നി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.ഏകദേശം 60 അടി താഴ്ചയില്‍ പെണ്‍കുട്ടി കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.സുരേന്ദ്രനഗര്‍ ജില്ലയിലെ ഗജന്‍വാവ് ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പെണ്‍കുട്ടി അബദ്ധത്തില്‍ കുഴല്‍ക്കിണറിയില്‍ വീഴുകയായിരുന്നു. കുഴല്‍ക്കിണര്‍ മൂടി കൊണ്ട് അടച്ചിരുന്നില്ല.പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ ഏകദേശം 60 അടി താഴ്ചയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയെ രക്ഷിക്കുന്നതിന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തഹസില്‍ദാറും ദുരന്തനിവാരണ വിഭാഗവും സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.
കളിക്കുന്നതിനിടെ പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണു, 60 അടി താഴ്ചയില്‍ കുടുങ്ങി ; രക്ഷാപ്രവര്‍ത്തനം
RECENT NEWS
Advertisment