Sunday, July 6, 2025 5:02 am

എരുമേലിയിൽ ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബസിലെ ജീവനക്കാരനായ കോട്ടയം വെള്ളാവൂര്‍ ചെറുവള്ളി അടാമറ്റം ഭാഗത്ത് തോപ്പില്‍പാത വീട്ടില്‍ അച്ചു മോന്‍ റ്റി.കെ (24) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തതെന്ന് എരുമേലി പോലീസ് അറിയിച്ചു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. 16 വയസുള്ള പെണ്‍കുട്ടിയെ ബസില്‍ കയറുമ്പോഴും പിന്നാലെ നടന്നും ഉപദ്രവിച്ചതായി പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രിയിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. പെണ്‍കുട്ടിക്ക് ഒപ്പം യാത്ര ചെയ്തിരുന്ന രണ്ട് പെണ്‍കുട്ടികളില്‍ നിന്നും പോലീസ് മൊഴി എടുത്തിട്ടുണ്ട്.

ബസ് ജീവനക്കാരനെ പെണ്‍കുട്ടിയുടെ സഹോദരന്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. മര്‍ദനത്തിന് ശേഷമാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവരം അറിയുന്നത്. എരുമേലി – റാന്നി റൂട്ടില്‍ ഓടുന്ന സാന്‍സിയ ബസിലെ ‘കിളി’ ആണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്. റാന്നിയില്‍ ഒരു സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുകയാണ് പെണ്‍കുട്ടി. സ്‌കൂള്‍ വിട്ടാല്‍ വൈകിട്ട് 4.20 ന് എരുമേലിയില്‍ എത്തുന്ന സാന്‍സിയ ബസിലാണ് സ്ഥിരമായി കയറുന്നത്. ഈ ബസില്‍ ഡോര്‍ തുറക്കാന്‍ നില്‍ക്കുന്നയാളാണ് പലതവണ മോശമായി പെരുമാറിയത്.

പെണ്‍കുട്ടി പലവട്ടം താക്കീത് നല്‍കിയിട്ടും ഇയാള്‍ പിന്നാലെ നടന്നു ശല്യം ചെയ്തു. ശല്യം ചെയ്യല്‍ കൂടിവന്നതോടെ പെണ്‍കുട്ടി കരഞ്ഞു കൊണ്ട് പിതാവിന്റെ സഹോദരിയുടെ മകനോട് വിവരം പറഞ്ഞു. പെണ്‍കുട്ടിയുടെ കരച്ചില്‍ കണ്ടയുടന്‍ സഹോദരന്‍ ബസ് സ്റ്റാന്റിലെത്തി ഇയാളോട് ഇക്കാര്യം സംബന്ധിച്ച്‌ തര്‍ക്കമുണ്ടാകുകയും മര്‍ദ്ദനം നടക്കുകയുമായിരുന്നു. ബസ് ജീവനക്കാരന്‍ ഇഷ്ടമാണെന്ന് പലവട്ടം പറഞ്ഞതായും എനിക്ക് അങ്ങനെയൊന്നും ഇല്ലായെന്ന് പെണ്‍കുട്ടി അറിയിച്ചു. ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കില്‍ ഡോര്‍ തുറന്നു വിടേണ്ട കേസേയുള്ളുവെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. ഭീഷണി ഭയന്നാണ് പിതാവിന്റെ സഹോദരിയുടെ മകനോട് വിവരം അറിയിച്ചത്. വിവമറിഞ്ഞ പിതാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

കഴിഞ്ഞ മൂന്നു ദിവസമായി പെണ്‍കുട്ടിയെ ഇയാള്‍ ശല്യം ചെയ്യുകയാണെന്നും ശരീരത്തിന്റെ പിന്‍ഭാഗത്ത് പിടിച്ചതായും പരാതിയിലുണ്ട്. ബസില്‍ കയറാന്‍ നേരത്ത് ഫുട്ബോഡില്‍ നിന്നും ഇയാള്‍ മാറുകയില്ല. പെണ്‍കുട്ടിയുടെ ശരീരത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ മനഃപൂര്‍വം ശ്രമിക്കുകയും ചെയ്തിരുന്നു എന്നും പരാതിയില്‍ പറയുന്നു. ലൈംഗിക ചുവയുള്ള സംഭാഷണവും രൂക്ഷമായ നോട്ടവും ഉണ്ടായിരുന്നതായും പറയുന്നുണ്ട്. തന്നെ ബുദ്ധിമുട്ടിക്കരുതെന്ന് ആദ്യ ദിവസം തന്നെ പെണ്‍കുട്ടി പറഞ്ഞിരുന്നു. മറ്റു പെണ്‍കുട്ടികളോടും ഇയാള്‍ ഇങ്ങനെ തന്നെയാണ് പെരുമാറിയതെന്നും ആരോപണമുണ്ട്

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രെയിനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി മരിച്ചു

0
ആലപ്പുഴ : ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് ചെത്തിലത്ത് ദ്വീപിൽ...

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...