കൊല്ലം : യുവതിയോട് ലൈംഗികാതിക്രമം നടത്തിയ മദ്ധ്യ വയസ്ക്കൻ അറസ്റ്റില്‍. കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം നടത്തിയ മേലില മാവേലില്‍ വീട്ടില്‍ ഷിജു(43) നെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പുനലൂര്‍ കെഎസ്‌ആര്‍ടിസിയില്‍ യുവതിയോട് ലൈംഗിക അതിക്രമം കാണിച്ച ഇയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയുടെ ആക്രമണത്തില്‍ യുവതി ബോധരഹിതയായി വീണു. കെഎസ്‌ആര്‍ടിസി ബസ് കൊട്ടാരക്കര സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിങ്ക് പോലീസ് യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു കോടതിയില്‍ ഹാജരാക്കി.